HOME
DETAILS

സഊദി ഭരണാധികാരി സൽമാൻ രാജാവിന് റെഡ് ക്രസന്റ് മെഡൽ

  
backup
January 03 2020 | 06:01 AM

564879455487-2

റിയാദ്: സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന് റെഡ് ക്രസന്റ് മെഡൽ. അറബ് റെഡ് ക്രസന്റ് ആന്റ് റെഡ് ക്രോസ് ഓർഗനൈസേഷൻ (ആർകോ) ആണ് മേഖലാ, ആഗോള തലങ്ങളിൽ ജീവകാരുണ്യ നയതന്ത്ര മേഖലയിൽ നടത്തുന്ന പ്രയത്‌നങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകുന്നതിലുള്ള സഊദി അറേബ്യയുടെ മുൻനിര സ്ഥാനവും കണക്കിലെടുത്ത് സൽമാൻ രാജാവിന് അബൂബക്കർ സിദ്ദീഖ് (റ) മെഡൽ സമ്മാനിച്ചത്. അറബ് റെഡ് ക്രസന്റ് ആന്റ് റെഡ് ക്രോസ് ഓർഗനൈസേഷൻ സെക്രട്ടറി ജനറൽ ഡോ. സ്വാലിഹ് ബിൻ ഹമദ് അൽതുവൈജിരിയും സംഘടനാ അംഗങ്ങളും ചേർന്നാണ് കഴിഞ്ഞ ദിവസം സന്ദർശന ശേഷം മെഡൽ സമ്മാനിച്ചത്.


        പതിനഞ്ചു വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഊദി അറേബ്യ നാലായിരം കോടിയിലേറെ ഡോളർ സംഭാവന ചെയ്യുകയും ചെലവഴിക്കുകയും ചെയ്‌തതായാണ് കണക്കുകൾ. ഇക്കാലയളവിൽ 124 രാജ്യങ്ങളിലായാണ് ഇത്രയും തുക ചിലവഴിച്ചത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മൊത്തം ദേശീയ വരുമാനത്തിന്റെ ഏറ്റവും ഉയർന്ന അനുപാതം ജീവകാരുണ്യ, റിലീഫ് പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച രാജ്യമാണ് സഊരി അറേബ്യയെന്നാണ് കണക്കുകൾ. ആറു ദശകത്തിനിടെ നിരവധി റിലീഫ് കമ്മിറ്റികളുടെ പ്രസിഡന്റ് പദവികളും സൽമാൻ രാജാവ് വഹിച്ചിട്ടുണ്ട്. സഊദിയിലും പ്രാദേശിക, ആഗോള തലങ്ങളിലും മാനവിക ദാനത്തിന്റെ ചരിത്രം നിറഞ്ഞതാണ് സൽമാൻ രാജാവിന്റെ ജീവിതം.
         പ്രകൃതി ദുരന്തങ്ങളിലും സംഘർഷങ്ങളിലും അകപ്പെട്ട് ദുരിതങ്ങളനുഭവിക്കുന്നവർക്ക് സഊദി അറേബ്യ നൽകുന്ന സഹായങ്ങൾക്കും ദുരിതങ്ങൾക്ക് തടയിടുന്നതിന് മേഖലാ, ആഗോള തലങ്ങളിൽ സൽമാൻ രാജാവ് നടത്തുന്ന ശ്രമങ്ങൾക്കും ഡോ. സ്വാലിഹ് ബിൻ ഹമദ് അൽതുവൈജിരി നന്ദി പറഞ്ഞു. ലോക സമാധാനം പുലർന്നു കാണണമെന്ന് ആഗ്രഹിച്ച് ജീവകാരുണ്യ നയതന്ത്രം, സംവാദം, സഹിഷ്‌ണുത, ഭീകര-തീവ്രവാദ വിരുദ്ധ പോരാട്ടം എന്നിവക്ക് മുന്നിട്ടിറങ്ങുകയും ആഹ്വാനം ചെയ്യുകയും ഈ മേഖലകളിൽ സാമ്പത്തിക, രാഷ്ട്രീയ സഹായങ്ങളും പിന്തുണകളും നൽകുകയും ചെയ്‌തതിലൂടെ ദുരിതങ്ങളകറ്റുന്നതിന് സൽമാൻ രാജാവിന്റെ പ്രവർത്തനങ്ങൾ സഹായകമായതായും ഡോ. സ്വാലിഹ് ബിൻ ഹമദ് അൽതുവൈജിരി പറഞ്ഞു.വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, ആരോഗ്യ മന്ത്രിയും സഊദി റെഡ് ക്രസന്റ് അതോറിറ്റി ഡയറക്‌ടർ ബോർഡ് ചെയർമാനുമായ ഡോ. തൗഫീഖ് അൽറബീഅ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  13 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  13 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  30 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  38 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago