കേരളമെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്തിളകുന്നു, രാഷ്ട്രീയ ഇടപെടലില്ലാതെ ഫ്‌ലോട്ട് ഒഴിവാക്കാന്‍ പറ്റില്ലെന്നും മന്ത്രി ബാലന്‍, ഒഴിവാക്കിയത് നിലവാരം ഇല്ലാഞ്ഞിട്ടെന്ന് ജൂറി
തിരുവനന്തപുരം: കേരളം എന്ന് കേട്ടാല്‍ ഭ്രാന്ത് ആകുന്ന അവസ്ഥയാണ് കേന്ദ്രത്തിനെന്ന് മന്ത്രി എ.കെ ബാലന്‍. റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യം ഒഴിവാക്കിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റേത് അതിമനോഹരമായ ഫ്േളാട്ട് ആയിരുന്നുവെന്നും എന്തിനാണ് വെറുപ്പ് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. കിട്ടിയാലും ഇല്ലേലും ഒരു അത്ഭുതവും ഇല്ല. എന്തിനാണ് എതിര്‍ക്കുന്നത് എന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതെ കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കാന്‍ പറ്റില്ല.' മന്ത്രി പറഞ്ഞു.
എന്നാല്‍ റിപ്പബ്ലിക് ദിനപരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ടാണെന്നാണ് ജൂറി അംഗം ജയപ്രഭ മേനോന്റെ പ്രതികരണം. ആവര്‍ത്തന വിരസതയുള്ള ഫ്‌ലോട്ടാണ് കേരളം സമര്‍പ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ആദ്യം സമര്‍പ്പിച്ച ദൃശ്യം നിര്‍ദ്ദേശങ്ങള്‍ നല്‍കി മടക്കിയെന്നും രണ്ടാമതെത്തിയ നിശ്ചലദൃശ്യവും പുതുമയില്ലാത്തതായിരുന്നുവെന്നും ജൂറി അംഗം പറഞ്ഞു.
'പദ്മ പുരസ്‌കാരങ്ങള്‍ക്ക് കേരളം നല്‍കുന്ന പട്ടികയും പരിശോധിക്കാറില്ലെന്നും കേരളത്തിന്റെ പട്ടിക ചവറ്റുകുട്ടയില്‍ ഇടുകയാണ് ചെയ്യാറെന്നും മന്ത്രി ബാലന്‍ തുറന്നടിച്ചു. കേരളത്തിന്റെയും ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്‌ലോട്ടുകള്‍ ഒഴിവാക്കിയത് പ്രത്യേക രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. ഫെഡറിലസത്തിന് എതിരായ ആക്രമണമാണിത്. ഇതുകൊണ്ട് ബി.ജെ.പിക്ക് ഒരു ഗുണവും കേരളത്തില്‍ കിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."