കര്‍ണാടകയില്‍ ഡീസല്‍ 'ഒഴുകി'യെത്തും
ഹസ്സന്‍ (മംഗളുരു): ഡീസല്‍ പാടത്തും ഫാക്ടറിയിലും എത്തിക്കുന്ന പദ്ധതിക്ക് കര്‍ണാടകയില്‍ തുടക്കം. രാജ്യത്തെ ഗ്രാമങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് വാഹനത്തില്‍ ഇന്ധനം എത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ മൊബൈല്‍ ഡീസല്‍ പമ്പിനാണ് പുതുവത്സര ദിനത്തില്‍ തുടക്കമായത്. രണ്ടു മൊബൈല്‍ ഡീസല്‍ പമ്പുകളാണ് സര്‍വിസ് ആരംഭിച്ചിരിക്കുന്നത്. ഒന്ന് ബംഗളൂരുവിലും മറ്റൊന്ന് ഹസന്‍ ജില്ലയിലെ ചന്നാരായപട്ടണ താലൂക്കിലുമാണ് സര്‍വിസ് നടത്തുക. 100 കിലോമീറ്റര്‍ വരെ ചുറ്റളവില്‍ ആവശ്യക്കാര്‍ക്ക് ഡീസല്‍ എത്തിച്ചു നല്‍കും. 100 ലിറ്റര്‍ ഡീസലിനെങ്കിലും ആവശ്യക്കാര്‍ ഉണ്ടെങ്കിലാണ് വാഹനം ഓരോ കേന്ദ്രങ്ങളിലും എത്തുക.ഓണ്‍ലൈനിലൂടെയാണ് ഡീസല്‍ ബുക്ക് ചെയ്യേണ്ടത്. ഭാരത് പെട്രോളിയമാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി പ്രത്യേകതരം ടാങ്കറും കമ്പനി നല്‍കിയിട്ടുണ്ട്. 6,000 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഘടിപ്പിച്ച ലോറിയില്‍ പമ്പിലേതെന്നതുപോലെ തന്നെ ഡീസല്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും മീറ്ററും റേറ്റ് ഡിസ്‌പ്ലേ ബോര്‍ഡുമൊക്കെയുണ്ട്. അഗ്നിരക്ഷാ സൗകര്യങ്ങളും ടാങ്കറിലുണ്ട്. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഒ.ടി.പി നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഡെലിവറി പോയിന്റില്‍നിന്ന് ഡീസല്‍ ലഭിക്കുക.
രാജ്യത്ത് 100 മൊബൈല്‍ ഡീസല്‍ പമ്പുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. വൈകാതെ പെട്രോളും ഇങ്ങനെ മൊബൈല്‍ ടാങ്കറില്‍ എത്തിച്ചു നല്‍കാനും പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."