'പുതുവര്‍ഷപ്പിറവി'യില്‍ ചൈനയെ തോല്‍പ്പിച്ച് ഇന്ത്യ
മുംബൈ: ലോകത്ത് ജനസംഖ്യയുടെ കാര്യത്തില്‍ മുന്നില്‍ ചൈനയാണ്. എന്നാല്‍, സമീപഭാവിയില്‍തന്നെ ചൈനയെ ഇന്ത്യ പിന്നിലാക്കുമെന്ന നിഗമനങ്ങള്‍ക്കിടെ, 2020 വര്‍ഷമാദ്യത്തില്‍ ലോകത്ത് ജനിച്ച കുട്ടികളുടെ കണക്ക് ആ നിഗമനം ശരിവയ്ക്കുന്നു.
ഐക്യരാഷ്ട്രസഭ ചില്‍ഡ്രന്‍സ് ഏജന്‍സിയുടെ കണക്കുപ്രകാരം 2020 ജനുവരി ഒന്നിന്, ലോകത്താകെ പിറന്നത് 3,92,078 കുട്ടികളാണ്.
ഇതില്‍ ഇന്ത്യയില്‍ 67,385 കുട്ടികളും ചൈനയില്‍ 46,299 കുട്ടികളുമാണ് പിറന്നത്. 2020ലെ ആദ്യ ദിനം ജനിച്ച കുട്ടികളുടെ കണക്കുകള്‍ പുറത്തുവിട്ട യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റിറ്റ ഫോറെ, ഈ തലമുറ സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധപുലര്‍ത്തിയാല്‍ പോരെന്നും ഭാവി തലമുറയുടെ കാര്യങ്ങളില്‍കൂടി ശ്രദ്ധപുലര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യക്കും ചൈനയ്ക്കും പുറമേ, നൈജീരിയയില്‍ 26,039, പാകിസ്താനില്‍ 16,787, ഇന്തോനേഷ്യയില്‍ 13,020, അമേരിക്കയില്‍ 10,452, കോംഗോയില്‍ 10,247, ഏതോപ്യയില്‍ 8,493 എന്നിങ്ങനെയാണ് വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ജനിച്ച കുട്ടികളുടെ എണ്ണം. ഇതില്‍, ഏഷ്യന്‍ രാജ്യങ്ങളിലാണ് ജന ന നിരക്ക് കൂടുതലെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, 2018ല്‍ ജനിച്ചതില്‍ 25 ലക്ഷം കുട്ടികള്‍ ജനിച്ച് ഒരു മാസത്തിനുള്ളില്‍തന്നെ മരിച്ചതായും ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2019ലെ കണക്കനുസരിച്ച് ചൈനയില്‍ 143 കോടിയാണ് ജനസംഖ്യ. ഇന്ത്യയില്‍ ഇത് 137 കോടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."