അങ്കണവാടിയില്‍ അതിക്രമിച്ച് കയറി ആര്‍.എസ്.എസ് - ബി.ജെ.പി ഭീഷണി
പോത്തന്‍കോട്: നഗരസഭയുടെ ഞാണ്ടൂര്‍ക്കോണം വാര്‍ഡിലെ അരുവിക്കരക്കോണം അങ്കണവാടിയില്‍ ആര്‍.എസ്.എസ്-ബി.ജെ.പി. പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി അങ്കണവാടിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതായി പരാതി.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടുകൂടിയാണ് ഒരുസംഘം ആളുകള്‍ അങ്കണവാടി അടയ്ക്കരുതെന്നും രക്ഷാകര്‍ത്താക്കളെത്തി കുട്ടികളെ കൊണ്ടുപോയതിന് ശേഷമേ അങ്കണവാടി അടയ്ക്കാന്‍ പാടുള്ളൂവെന്നും ഇല്ലെങ്കില്‍ ഫോട്ടോ എടുക്കുമെന്നും പറഞ്ഞു ബഹളം വെക്കുകയായിരുന്നു.
അങ്കണവാടിയില്‍ അവധിയില്ലെന്നും സാധാരണദിവസങ്ങളിലെപോലെതന്നെ അങ്കണവാടി പ്രവര്‍ത്തിക്കുമെന്നും ടീച്ചര്‍ വിശാലം പറഞ്ഞെങ്കിലും ഇവര്‍ പോകാന്‍ കൂട്ടാക്കിയില്ല.
ഇവരുടെ ബഹളം കേട്ട് ഉറങ്ങുകയായിരുന്ന 11 കുട്ടികള്‍ ഉണര്‍ന്ന് കരയാനും തുടങ്ങി. ഇതിനിടെ വാര്‍ഡ് കൗണ്‍സിലറും പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി അങ്കണവാടിയിലെത്തിയിരുന്നു.
ടീച്ചര്‍ ശിശുവികസന പദ്ധതി ഓഫിസറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോത്തന്‍കോട് സി.ഐ. ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അങ്കണവാടിയിലെത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മൂന്നു പേര്‍ ഓടിമറഞ്ഞു. അങ്കണവാടി പ്രവര്‍ത്തകര്‍ വനിതാമതിലില്‍ പങ്കെടുക്കുമെന്ന് ധരിച്ചാണ് ഇവര്‍ ബഹളത്തിനെത്തിയതെന്ന് സംശയിക്കുന്നതായി പൊലിസ്
പറഞ്ഞു. സംഭവത്തില്‍ പോത്തന്‍കോട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."