HOME
DETAILS

രണ്ടു യുവതികള്‍ ദര്‍ശനം നടത്തി; ശുദ്ധിക്രിയ ചെയ്ത് ശബരിമല നടതുറന്നു

  
backup
January 02 2019 | 03:01 AM

kerala-sabarimala-news-2-bindu-durga-02-jan-2019

പമ്പ: യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ചു. 10.30നാണ് നടയടച്ചത്. ശുദ്ധിക്രിയയ്ക്ക് ശേഷം നടതുറന്നു.ബിംബശുദ്ധി ഉൾപ്പെടെയുള്ള ശുദ്ധിക്രിയകൾക്കുശേഷമാണ് നട തുറന്നത്. 

അയ്യപ്പന്മാരെ പതിനെട്ടാം പടിക്കു താഴേക്കു മാറ്റിയാണ് ശുദ്ധിക്രിയകൾ നടത്തിയത്. 

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ബിന്ദുവും കനക ദുര്‍ഗ്ഗയും സന്നിധാനത്തെത്തിയത് 3:45ന് പൊലിസിന്റെ സംരക്ഷണയില്‍ ദര്‍ശനം നടത്തിയെന്ന് ഇരുവരും  മാധ്യമങ്ങളോട് പറഞ്ഞു.

ഇവര്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്. അവര്‍ തന്നെ പുറത്തുവിട്ടതാണ് ദൃശ്യങ്ങളെന്നാണ് റിപ്പോര്‍ട്ട്. മഹാകാണിക്കക്ക് സമീപമുള്ള വി.ഐ.പി ഗേറ്റ് വഴി അകത്തു കടക്കുന്നതാണ് ദൃശ്യങ്ങള്‍. ദര്‍ശനം നടത്തുന്നതും ദൃശ്യത്തിലുണ്ട്.

ഭക്തജനങ്ങള്‍ക്കുള്ള സാധാരണ വരിയില്‍ അല്ലാതെ വി.ഐ.പി ഗേറ്റ് വഴി നടയിലെത്തി തൊഴുതു മടങ്ങിയതായി ബിന്ദു പറഞ്ഞു. പൊലിസ് സുരക്ഷയില്‍ മൂന്നരയോടെയാണ് സന്നിധാനത്തെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് പമ്പയിലെത്തിയത്. പമ്പയില്‍ എത്തിയ ശേഷമാണ് സുരക്ഷ തേടിയതെന്നും ബിന്ദു വ്യക്തമാക്കി. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഒരുവിധത്തിലുള്ള പ്രതിഷേധവും ഉണ്ടായില്ല. ഭക്തര്‍ മാത്രമാണ് സന്നിധാനത്ത് ഉണ്ടായിരുന്നത്. പൊലിസ് പിന്തിരിപ്പാക്കാന്‍ ശ്രമിച്ചില്ല. മഫ്തിയില്‍ സുരക്ഷ നല്‍കിയെന്നും സുരക്ഷിതമായി തിരിച്ചിറങ്ങിയെന്നും ബിന്ദു പ്രതികരിച്ചു.

യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പൊലിസ് സ്ഥിരീകരിച്ചു. ബിന്ദുവും കനകദുര്‍ഗയും ആറു പുരുഷന്‍മാരും ഉള്‍പ്പെടെ എട്ടംഗ സംഘമാണ് എത്തിയതെന്നും പൊലിസ് അറിയിച്ചു. ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവര്‍ പൊലിസിനെ സമീപിച്ചിരുന്നു. എന്നാല്‍ പരിമിതമായ സുരക്ഷ നല്‍കാമെന്നാണ് പൊലിസ് അറിയിച്ചിരുന്നത്.

[video width="352" height="640" mp4="http://suprabhaatham.com/wp-content/uploads/2019/01/42642353_1296823087124810_2328625643434567896_n.mp4"][/video]

 

അതേസമയം, സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു.

 

ഡിസബംര്‍ 24ന് ശബരിമല ദര്‍ശനത്തിന് എത്തിയ ബിന്ദുവിനെയും കനക ദുര്‍ഗയെയും പ്രതിഷേധങ്ങളെ തുടര്‍ന്ന് പൊലിസ് തിരിച്ചിറക്കിയിരുന്നു. എന്നാല്‍ വീണ്ടും മലകയറണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പൊലിസ് സുരക്ഷ നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ സന്നിധാനത്തെത്തുമെന്നായിരുന്നു അവരുടെ നിലപാട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago
No Image

സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടല്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി; പാതിരാ പരിശോധനയില്‍ സ്ഥാനാര്‍ഥിയുടെ വാദങ്ങള്‍ തള്ളി സി.പി.എം

Kerala
  •  a month ago
No Image

കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി; പങ്കെടുത്ത് പാലക്കാട്ടെ സ്ഥാനാര്‍ഥികള്‍

Kerala
  •  a month ago
No Image

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago