ഗതാഗത പരിഷ്‌കരണം: പേരാമ്പ്ര-പയ്യോളി-വടകര റൂട്ടിലെ ബസ് പണിമുടക്ക് പൂര്‍ണം
വടകര: നഗരത്തില്‍ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്‌കരണത്തിലെ പക്ഷപാതപരമായ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമ-തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബസ് പണിമുടക്ക് വടകരയില്‍ പൂര്‍ണം.
പേരാമ്പ്ര-പയ്യോളി-വടകര റൂട്ടില്‍ സര്‍വിസ് നടത്തുന്ന 34 ബസുകളും പണിമുടക്കിയത് യാത്രക്കാരെ വലച്ചു. അധികാരികളില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാന്‍ കോഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
മറ്റു റൂട്ടുകളിലെ തൊളിലാളികളും ബസ് ഉടമകളും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.രാജീവന്‍ വിപഞ്ചിക അധ്യക്ഷനായി. കെ. അഭിലാഷ്, വി.കെ സത്യന്‍, രജി ശിവഗംഗ, സുനില്‍ വൈഷ്ണവം സംസാരിച്ചു.
അതേസമയം വടകരയില്‍ ഇന്നലെ മുതല്‍ ഗതാഗത പരിഷ്‌കരണം നിലവില്‍ വന്നു. നിലവില്‍ പരിഷ്‌കാരത്തിന്റെ ഭാഗമായ റൂട്ടുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഹോംഗാര്‍ഡുകളും പൊലിസും നിയന്ത്രിക്കുകയും ചെയ്തു. ലിങ്ക് റോഡില്‍ പുതിയ ബസ് സ്റ്റോപ്പ് നിര്‍മിച്ചിട്ടുണ്ട്. പേരാമ്പ്ര റൂട്ടിലെ ബസുകള്‍ പണിമുടക്കിയതിനാല്‍ പുതിയ പരിഷ്‌കാരം ബുദ്ധിമുട്ടാകുന്നുണ്ടോ എന്ന് പൂര്‍ണമായി അറിയാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."