HOME
DETAILS
MAL
മാലിന്യ മുക്ത പഞ്ചായത്ത്: സംഘാടക സമിതി രൂപീകരിച്ചു
backup
June 09 2016 | 08:06 AM
കൊട്ടാരക്കര: മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലെത്തുന്നതിന് കുളക്കട ഗ്രാമപഞ്ചായത്തില്‍ സംഘാടകസിമിതി രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി ചെയര്‍മാനും കുളക്കട സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഡോ. രാഹുല്‍ കണ്‍വീനറുമായിട്ടായിരിക്കും സംഘാടക സമിതി പ്രവര്‍ത്തിക്കുന്നത്. മാവടി ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ പ്രവര്‍ത്തനമെന്ന നിലയില്‍ പുത്തൂര്‍ മാര്‍ക്ക്,കലയപുരം മാര്‍ക്കറ്റ്, കുളക്കട കിഴക്ക് മാര്‍ക്കറ്റ് എന്നിവിടങ്ങള്‍ വൃത്തിയാക്കുമെന്നും സംഘാടകസമിതി ചെയര്മാന് ജി സരസ്വതി അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."