HOME
DETAILS

പച്ചക്കറി കൃഷിയില്‍ ജില്ല സ്വയം പര്യപ്തതയിലേക്ക്

  
backup
June 09 2016 | 09:06 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

മലപ്പുറം: പച്ചക്കറി ഉത്പാദനത്തില്‍ ജില്ല സ്വയം പര്യപ്തതയിലേക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്കുപ്രകാരം ജില്ല വന്‍ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഒരു ഹെക്ടറില്‍ നിന്ന് 13 ടണ്‍ ഉത്പാദിപ്പിക്കാനായിരുന്നു കൃഷി വകുപ്പ് ലക്ഷ്യം വച്ചിരുന്നതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത് 15 ടണ്‍ പച്ചക്കറിയാണ്. ജില്ലക്കാവശ്യമുള്ള പച്ചക്കറിയുടെ 70 ശതമാനവും ഇപ്പോള്‍ ജില്ലയില്‍ ഉത്്പ്പാദിപ്പിക്കുന്നുണ്ട്. ഇതുതന്നെ എഴുപത് ശതമാനവും ജൈവ പച്ചക്കറിയുമാണ്. 2013-14ല്‍ ജില്ലയിലെ പച്ചക്കറി ഉത്പാദനം 22,000 ടണ്‍ ആയിരുന്നു. ഒരു വര്‍ഷംകൊണ്ട് അതു വര്‍ധിച്ച് 36,875 ടണ്ണായി. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഉത്പാദനമാകട്ടെ 53,317 ടണ്‍ ആണ്. 2013-14ല്‍ ആകെ കൃഷി ചെയ്തത് 2000 ഹെക്ടറിലായിരുന്നു. 2014-15ല്‍ ഇത് 3951 ഹെക്ടറായി ഉയര്‍ന്നു.


പച്ചക്കറി ക്ലസ്റ്ററുകളുടെ മികച്ച പ്രവര്‍ത്തനവും സ്‌കൂളുകളിലെ പച്ചക്കറിത്തോട്ടവും വന്‍ വിജയമായതാണ് പദ്ധതിയെ യാഥാര്‍ഥ്യത്തിലേക്ക് അടുപ്പിച്ചത്. മികച്ച രീതിയില്‍ കൃഷിയിറക്കുന്ന 60 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി വില്‍പ്പന നടത്തുന്നതിനായി ക്ലസ്റ്ററുകള്‍ക്ക്് കീഴില്‍ ഇക്കോ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നത് കര്‍ഷകര്‍ക്ക് ഏറെ അുഗ്രഹമാണ്. ഈ രീതിയില്‍ ഉദ്പാദനം തുടര്‍ന്നാല്‍ പച്ചക്കറിയില്‍ ജില്ല സ്വയം പര്യാപ്തമാകാന്‍ അധികം സമയം വേണ്ടിവരില്ലെന്ന് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം.പി വല്‍സമ്മ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കൂടുല്‍ ഇക്കോ ഷോപ്പുകള്‍ ആരംഭിക്കാനും അതുവഴി പച്ചക്കറി ഉത്പ്പാദനം ഉയര്‍ത്താനുമാണ് പദ്ധതി. അതിനുപുറമെ ജൈവ പച്ചക്കറി ഉദ്പാദനം നൂറു ശതമാനമാക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 440 സ്‌കൂളുകളിലാണ് പച്ചക്കറിത്തോട്ടം പദ്ധതി നടപ്പാക്കിയത്. 15 സ്‌കൂളുകളില്‍ ഹൈടെക് പച്ചക്കറി കൃഷി പദ്ധതിയും നടപ്പാക്കി. ഇതുവഴി എല്ലാ സ്‌കൂളുകളും ഒരു ലക്ഷം രൂപ വീതമാണ് ലാഭമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം 1.3 കോടിരൂപയുടെ 13 ലക്ഷം വിത്തുകളാണ് സ്‌കൂളുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും വീടുകള്‍ക്കുമായി വിതരണം ചെയ്തത്. ഈ വര്‍ഷം പദ്ധതി കടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago