HOME
DETAILS
MAL
മന്ത്രിസ്ഥാനം തെറിക്കുമോ?. ശശീന്ദ്രന് മുംബൈയില്‍ പവാറിനെ കണ്ടു
backup
January 04 2020 | 14:01 PM
മുംബൈ: മന്ത്രിസ്ഥാനത്തുനിന്നു മാറ്റാന്‍ ഒരുവിഭാഗം നീക്കം നടത്തുന്നതിനിടെ മന്ത്രി എ.കെ ശശീന്ദ്രന് മുംബൈയില്‍ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാറിനെ സന്ദര്‍ശിച്ചു. ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കാനാണ് കാപ്പന് അനുകൂലികള്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ നേതാക്കളുടെ അഭിപ്രായമറിയാന്‍ പ്രഫുല്‍ പട്ടേല്‍ കേരളത്തിലെത്തുമെന്നാണറിയുന്നത്. അടുത്ത മാസത്തോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവാനാണ് സാധ്യത.
എന്നാല്‍ മകന്റെ കല്യാണത്തിന് പവാറിനെ ക്ഷണിക്കാനാണ് എത്തിയതെന്നും മറ്റൊന്നും അജണ്ടയിലില്ലെന്നും ശശീന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."