HOME
DETAILS
MAL
നിറഞ്ഞൊഴുകി കുന്തിപ്പുഴയും തോടും; വല വീശി നാട്ടുകാര്‍
backup
June 09 2016 | 09:06 AM
കൊളത്തൂര്‍: തങ്ങളുടെ കണ്മുന്നില് നിന്നു മാഞ്ഞുപോയൊരു കാഴ്ച മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ത്രില്ലിലായിരുന്നു വളപുരത്തുകാര്. കാലവര്‍ഷം കനത്തതോടെ കവിഞ്ഞൊഴുകിയ നദിയിലും തോട്ടിലും മീന്‍ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടി. ഇതെല്ലാം ക്യാമറയില്‍ പകര്‍ത്താന്‍ ചെറുപ്പക്കാരും. പ്രായമായവരുടെ അഭിപ്രായങ്ങളും യുവാക്കളുടെ കൈക്കരുത്തും ഒത്തു ചേര്‍ന്നപ്പോള്‍ കൈയില്‍ വന്നുചേര്ന്നതു ചാകരയായിരുന്നു. കിട്ടിയ മല്‍സ്യങ്ങളെല്ലാം പങ്കുവെച്ചു.
പഴമയുടെ പൈതൃകം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സന്തോഷത്തില്‍ ഫ്രീക്കന്മാരും. വളപുരത്ത് ഇന്നലെ കണ്ട കാഴ്ച നന്മ നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ പുനരാവിഷ്കാരം ആയിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."