കുവൈത്തിലേക്ക് കൂടുതല്‍ യു.എസ് സൈനികര്‍
വാഷിങ്ടണ്‍: ഉന്നത ഇറാന് കമാന്‍ഡറെ യു.എസ് സേന ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിനു പിന്നാലെ യു.എസ് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായേക്കാമെന്ന ഭീതിയില്‍ പശ്ചിമേഷ്യയിലേക്ക് 3,000 സൈനികരെ കൂടി അയച്ചു. നേരത്തെ കുവൈത്തിലെ സൈനികകേന്ദ്രത്തിലേക്കയച്ച അയച്ച 750 സൈനികര്‍ക്കൊപ്പം ഇവര്‍ ചേരും.
ആക്രമണ ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും അയക്കുന്നുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. അടിയന്തര പ്രതികരണ സേനയിലെ സൈനികരും കുവൈത്തിലെത്തും. ഇറാന് വിപ്ലവ ഗാര്‍ഡിന്റെ വിദേശ സൈനിക നടപടികളെ ഏകോപിപ്പിച്ചിരുന്ന ഖുദ്സ് സേന കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും പരമോന്നത നേതാവ് അലി ഖാംനഇയും പ്രഖ്യാപിച്ചിരുന്നു.
ഗള്‍ഫ് മേഖലയിലെ യു.എസ് സൈനിക നയതന്ത്ര കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യു.എസിന്റെ അഞ്ചാം കപ്പല്സൈന്യം നിലയുറപ്പിച്ച ബഹറൈന്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും സുരക്ഷ ഏര്‍പ്പെടുത്തി. അതിനിടെ സംയമനം പാലിക്കാന്‍ ഉള്‍പ്പെടെ വിവിധ ലോക നേതാക്കള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."