ജില്ലാ ആശുപത്രി ട്രോമ കെയര്‍ യൂനിറ്റ് ലെവല്‍ രണ്ടിലേക്ക് ഉയര്‍ത്താന്‍ 2.7 കോടി: മന്ത്രി ശൈലജ
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ട്രോമ കെയര്‍ യൂനിറ്റ് ലെവല്‍ രണ്ടിലേക്ക് ഉയര്‍ത്താന്‍ 2.7 കോടി രൂപ വകയിരുത്തിയതായി ആരോഗ്യ- സാമൂഹിക നീതി - വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
ജില്ലാ ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ട്രോമ കെയര്‍ ലെവല്‍ ത്രീയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ രംഗത്ത് മികച്ച സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്നും അപകട മരണങ്ങളില്‍ പ്രാഥമിക ശുശ്രൂഷയുടെ കുറവ് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി 500 സര്‍ക്കാര്‍ ആംബുലന്‍സുകള്‍ സജ്ജമാക്കും. ജില്ലാ ആശുപത്രിയില്‍ 9 പുതിയ തസ്തികകള്‍ അനുവദിച്ചതായി മന്ത്രി അറിയിച്ചു. 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബ ആരോഗ്യ കേന്ദ്രമാക്കുന്നതിന് ഭാഗമായി 169 എണ്ണവും പൂര്‍ത്തിയായി. അടുത്തഘട്ടത്തില്‍ 500 ആശുപത്രികളാണ് കുടുംബാ രോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുക. എല്ലാ താലൂക്കിലെയും ഓരോ ആശുപത്രി തിരഞ്ഞെടുത്ത് മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ജീവിത ശൈലി രോഗങ്ങള്‍ ക്യാന്‍സര്‍ എന്നിവ വലിയതോതില്‍ ഭീഷണിയാകുന്ന സാഹചര്യത്തില്‍ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ നടപടികള്‍ തുടങ്ങിയതായി മന്ത്രി പറഞ്ഞു.
ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, കലക്റ്റര്‍ ഡി ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ ബിനുമോള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. വി മുരുകദാസ്, നിഥിന്‍ കണിച്ചേരി,വാര്‍ഡ് അംഗം മോഹന്‍ ബാബു, ഡി.എം.ഒ ഡോ. റീത്ത, ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ ഡോ. ആര്‍.എല്‍.സരിത, ആശുപത്രി സൂപ്രണ്ട് ഡോ. കെ രമാദേവി, ഡോ. പി. കെ.ജയശ്രീ, ഡോ.പി.എന്‍ വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."