പൗരത്വ ഭേദഗതി: ജാമിഅയിലെ പ്രതിഷേധത്തിനു നേരെ വെടിയുതിര്‍ത്തിരുന്നുവെന്ന് പൊലിസ് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ സര്‍വകാലാശാലയില്‍ ഡിസംബര്‍ 15ന് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനുനേരെ വെടിയുതിര്‍ത്തിരുന്നുവെന്ന് ഡല്‍ഹി പോലിസിന്റെ വെളിപ്പെടുത്തല്‍. ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാത്തിനാല്‍ പോലിസ് സ്വയംരക്ഷയക്കായി വെടിവയ്ക്കുകയായിരുന്നവെന്നു പേരു വെളിപ്പെടുത്തരുതെന്ന് അപേക്ഷയോടെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്തു. പോലിസിന്റെ ദൈനംദി പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്ന ഡയറിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലിസ് ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
എന്നാല്‍ തങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു പൊലിസ് ആദ്യം വാദിച്ചിരുന്നത്. ഡിസംബര്‍ 15ന് ജാമിഅയില്‍ വിദ്യാര്‍ഥികള്‍ സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനു നേരെ പോലിസ് അക്രമം അഴിച്ചു വിടുകയായിരുന്നു. പോലിസ് വാഹനത്തിന് തീവയ്ക്കുന്ന ദൃശ്യങ്ങളടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റിരുന്നു. പോലിസ് വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടത് വ്യാപക പ്രതിഷേധത്തിനിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."