ചൈനയിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ അനിവാര്യം
ബെയ്ജിങ്: സ്വയംഭരണ പ്രദേശമായ തായ്‌വാന്റെ സ്വാതന്ത്ര്യ ശ്രമങ്ങള്‍ക്ക് ഭീഷണിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. തായ്‌വാനെ ചൈനയിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ അനിവാര്യമാണെന്നും ജനങ്ങള്‍ ഇത് അംഗീകരിക്കണമെന്നും ജിന്‍പിങ് ആവശ്യപ്പെട്ടു. തങ്ങളുമായുള്ള ഭിന്നതകള്‍ പരിഹരിച്ച്, സ്വാതന്ത്ര്യ ആവശ്യം ചൈന ബഹുമാനിക്കണമെന്ന് തായ്‌വാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജിന്‍പിങ്ങിന്റെ പ്രതികരണം.
ഒരു രാജ്യം രണ്ട് ഭരണ സമ്പ്രദായങ്ങള്‍ എന്ന രീതിയിലുള്ള സമാധാനപരമായ കൂട്ടിച്ചേര്‍ക്കലാണ് വേണ്ടത്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്ന വസ്തുത മാറ്റാന്‍ ആര്‍ക്കും കഴിയില്ല. കൂട്ടിച്ചേര്‍ക്കലിനായി സൈനിക മാര്‍ഗത്തിന്റെ ഉപയോഗം തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും തായ്‌വാനുമായുള്ള ബന്ധത്തിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തായ്‌വാന്റെ സ്വാതന്ത്ര്യം, രണ്ട് ചൈന എന്നീ ആശയങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയെ തങ്ങള്‍ ശക്തമായി എതിര്‍ക്കുകയാണ്. വിമത പ്രവര്‍ത്തനങ്ങളെയും സ്വാതന്ത്ര്യ വാദങ്ങളെയും പരാജയപ്പെടുത്തുന്നതില്‍ മികച്ച വിജയങ്ങള്‍ ചൈന നേടിയിട്ടുണ്ട്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നുള്ള ചരിത്രപരമായും നിയമപരമായുമുള്ള യാഥാര്‍ഥ്യത്തെ മാറ്റാന്‍ ഏതെങ്കിലും വിഭാഗത്തിന് സാധിക്കില്ല. സമാധാനപരമായ കൂട്ടിയോജിപ്പിക്കലിനെ എതിര്‍ക്കുന്നവരെ നേരിടാന്‍ ആവശ്യമായ കരുതല്‍ നടപടികള്‍ ചൈന സ്വീകരിച്ചിട്ടുണ്ടെന്ന് ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.
ഇരു രാജ്യങ്ങളും ഒരേ ചൈനീസ് കുടുംബത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യ ശ്രമങ്ങള്‍ നിലിവുള്ള ചരിത്രങ്ങളുടെ അന്ത്യമായിരിക്കും. സ്വാതന്ത്ര്യം പ്രയാസങ്ങള്‍ മാത്രമാണ് കൊണ്ടുവരുകയെന്ന് തായ്‌വാന്‍ ജനത മനസിലാക്കണം. സ്വതന്ത്ര തായ്‌വാനായുള്ള ഏതു പ്രവൃത്തികളെയും ചൈന ഒരിക്കലും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ചൈന തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്വയം ഭരണ രാജ്യമായിട്ടാണ് തായ്‌വാനെ പരിഗണിക്കുന്നത്. എന്നാല്‍, സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ രാജ്യം ഇതുവരെ തയാറായിട്ടില്ല. അധികാരങ്ങളിലെ ചൈനീസ് ഇടപെടലുകള്‍ക്കെതിരേ തായ്‌വാനില്‍ നിരവധി ജനാധിപത്യ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ തായ്‌വാന്റെ ജനാധിപത്യ മൂല്യങ്ങള്‍ ചൈന ബഹുമാനിക്കണമെന്ന് തായ്‌വാന്‍ പ്രിസിഡന്റ് സെയ് ഇങ് വെന്‍ ചൊവ്വാഴ്ച നടന്ന പുതുവത്സര പ്രഭാഷണത്തില്‍ ആവശ്യപ്പെട്ടിരുന്നു. തായ്‌വാനുമായുള്ള ഭിന്നതകള്‍ ചൈന സമാധാനപരമായി പരിഹരിക്കണം. തായ്‌വാനിലും ചൈനയിലും നിലവിലുള്ള സാഹചര്യങ്ങള്‍ ചൈന തിരിച്ചറിയണം. സ്വാതന്ത്ര്യത്തിനായുള്ള 23 മില്യന്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ബഹുമാനിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."