വഴിയാത്രികര്‍ക്ക് തണലേകി പാതയോരത്തെ മരങ്ങള്‍
അന്തിക്കാട്: വഴിയാത്രികര്‍ക്ക് തണലേകി പാതയോരത്തെ മരങ്ങള്‍. കാഞ്ഞാണി തൃശൂര്‍ സംസ്ഥാന പാതയില്‍ പെരുമ്പുഴ പാലത്തിനു സമീപത്തെ വൃക്ഷങ്ങളാണ് വഴിയാത്രക്കാര്‍ക്ക് തണലേകുന്നത്.
ഏകദേശം ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പാതയോരത്ത് യൂക്കാലിപ്സ്മരങ്ങള് നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ വ്യാപകമായി വെള്ളം കയറിയതിനെ തുടര്‍ന്ന് കുറച്ചു മരങ്ങള്‍ കടപുഴകി വീണെങ്കിലും ബാക്കിയെല്ലാം സുരക്ഷിതമാണ്. യാത്രയ്ക്കിടെ മരച്ചുവട്ടില്‍ ദിവസവും നിരവധി പേര് വിശ്രമിക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിന്റെ ഇരുവശങ്ങളിലും കോള്‍ പാടമായതിനാല് വിശ്രമിക്കുന്നവര്‍ക്ക് നല്ല തണുത്ത കാറ്റും ലഭിക്കും.
ദാഹമകറ്റാന്‍ കരിക്കും പനനൊങ്കും ഇവിടെ വില്പനയുണ്ട്. റോഡരികില്‍ സാമൂഹികദ്രോഹികള്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് ഇവിടെ വിശ്രമിക്കാനെത്തുന്ന വഴിയാത്രികരെ ഏറെ ദുരിതത്തിലാക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."