മെഡിക്കല്‍ ബോര്‍ഡ് പരിശോധന; മഞ്ചേരി മെഡി. കോളജില്‍ ഭിന്നശേഷിക്കാര്‍ക്ക് ദുരിതം
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്കു മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. വിവിധയിടങ്ങളില്‍ പരിശോധനാ നടപടികള്‍ക്കുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന ഗുണഭോക്താക്കളെ വലക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിമര്‍ശന വിധേയമാകുന്നത്. ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് അര്‍ഹമായ പരിഗണന അധികൃതര്‍ നല്‍കുന്നില്ലെന്നതാണ് പ്രധാന പരാതി. ആശുപത്രിയുടെ പഴയ ബ്ലോക്കിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നതും വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപത്രം നല്‍കുന്നതും. ഈസാക്ഷ്യ പത്രങ്ങളില്‍ സീല്‍ പതിപ്പിക്കാന്‍ പരിശോധന സ്ഥലത്ത് സംവിധാനമില്ല. ഓഫിസിലെത്തി വേണം സീല്‍ പതിപ്പിക്കാന്‍. അവശതകള്‍ വലക്കുന്നവരെ ഒറ്റക്കു നിര്‍ത്തിയാണ് കൂടെ വരുന്നവര്‍ സീല്‍ പതിപ്പിക്കാന്‍ പോകുന്നത്.
തിരക്ക് അധികമാവുമ്പോള്‍ പെട്ടന്ന് സീല്‍ ചെയ്ത് കിട്ടാറുമില്ലെന്ന് ഗുണഭോക്താക്കളായ ഭിന്നശേഷിക്കാര്‍ പറയുന്നു.വിഷയത്തില്‍ നിരന്തരം പരാതികള്‍ ഉയരുന്നുണ്ടെങ്കിലും ജനപ്രതിനിധികളില്‍ നിന്നുപോലും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാക്കുന്നില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."