'കരുമ്പില്‍ ഡി.വൈ.എഫ്.ഐ ജനങ്ങളെ വിഡ്ഢികളാക്കുന്നു'
തിരൂരങ്ങാടി: കരുമ്പില്നിന്ന് കൊടിമരത്തേക്ക് പോകുന്ന പേങ്ങാട്ട് റോഡിന്റെ പേരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുകയാണെന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ ഡിവിഷന് 20 മുസ്ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ വര്‍ക്ക് സംബന്ധമായി റോഡിന്റെ ചിലഭാഗങ്ങളില്‍ വന്നിട്ടുള്ള കേടുപാടുകള്‍ തീര്‍ക്കുന്നതിനും റീ ടാറിങ് നടത്തുന്നതിനും വേണ്ടിയുള്ള ഫണ്ട് നഗരസഭയില്‍നിന്നും പാസായിട്ടുണ്ട്. ഇക്കാര്യം മറച്ചുവെച്ച് വാര്‍ഡ് കൗണ്‍സിലര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാണിച്ചുള്ള ഡി.വൈ.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുവാനാണ് സഹായിക്കുകയെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.പി ഹംസക്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. കെ.എം മുഹമ്മദ്, കെ.കെ മന്‍സൂര്‍, റഫീഖ് വള്ളിയേങ്ങല്‍, കബീര്‍ കാട്ടിക്കുളങ്ങര, യു.കെ മുഹമ്മദ് കുട്ടി ഹാജി, കെ.കെ ഗഫൂര്‍, തയ്യില്‍ കുഞ്ഞീന്‍, കെ.കെ മുസ്തഫ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."