വിദ്യാര്‍ഥികള്‍ ഒരുക്കിയ പച്ചക്കറി കൃഷി വിളവെടുത്തു
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ എ.എം.യു.പി. സ്‌കൂളില്‍ പരപ്പനങ്ങാടി കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ ഒരുക്കിയ പച്ചക്കറികൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി.
ഊര്‍ജ്ജിത പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്‌കൂളിലെ ഹരിത ക്ലബിന് കീഴിലാണ് വിദ്യാര്‍ഥികള്‍ പച്ചക്കറിത്തോട്ടം ഒരുക്കിയത്. സ്‌കൂളിന് സമീപത്തെ 10 സെന്റ് സ്ഥലത്താണ് പയര്‍, വെണ്ട, പാവക്ക, ചിരങ്ങ, തക്കാളി, ചീര തുടങ്ങിയ വിവിധ ഇനം പച്ചക്കറികള്‍ തോട്ടത്തില്‍ കൃഷി ചെയ്തത്. വിളവെടുപ്പ് നഗരസഭാധ്യക്ഷ വി.വി ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വി.പി സുബൈര്‍ അധ്യക്ഷനായി. ചടങ്ങില്‍ താപ്പി അബ്ദുള്ളകുട്ടി ഹാജി, എം. അഹമ്മദലി ബാവ, അനില്‍, പി.വി. ഹാഫിസ് മുഹമ്മദ്, മൂഴിക്കല്‍ കരീം ഹാജി സംബന്ധിച്ചു.
ജയശ്രീ ടീച്ചര്‍, എം. നസീര്‍, മുഹമ്മദ് റാഫിക്ക്, പി.വി.പി. മുഹമ്മദ് റനീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."