ലീഗ് ഇടപെട്ടു; യൂത്ത് ലീഗ് ബ്ലാക് വാള് മാറ്റിവച്ചു
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടു ഈ മാസം 15ന് നടക്കുന്ന ബി.ജെ.പി യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കെതിരേ യൂത്ത് ലീഗ് നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. അമിത്ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യൂത്ത് ലീഗുമായി സംസാരിച്ചു, സമരം വേണ്ടെന്ന് തീരുമാനിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അമിത്ഷാ പാര്‍ട്ടി പരിപാടിക്കായി വരുന്നതാണ്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്നേദിവസം കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡുവരെ കറുത്ത മതില് സംഘടിപ്പിക്കുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് ഫിറോസ് ഈ കാര്യം പറഞ്ഞത്. 35 കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ പ്രതിഷേധത്തില്‍ അണിനിരത്തുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യൂത്ത് ലീഗിനോട് കൂടിയാലോചിക്കാതെ പരിപാടി മാറ്റിയതില്‍ യൂത്ത്ലിഗ് നേതൃത്വത്തില്‍ അമര്‍ഷമുയരുന്നുണ്ട്. വാര്‍ത്ത വഴിയാണ് മാര്‍ച്ച് മാറ്റിയ വിവരം അറിഞ്ഞതെന്നായിരുന്നു ഫിറോസിന്റെ ആദ്യം പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."