HOME
DETAILS

ചരിത്രപ്രാധാന്യമുള്ള സഊദിയിലെ 30 മസ്ജിദുകൾ പുനരുദ്ധരിക്കുന്നു

  
backup
January 06 2020 | 15:01 PM

masjid-to-re-construct-in-saudi

ജിദ്ദ: സഊദിയിലെ വിവിധ പ്രവിശ്യകളിലായി 30 ചരിത്ര പ്രാധാന്യമുള്ള മസ്ജിദുകൾ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയിലുൾപ്പെടുത്തി പുനരുദ്ധരിക്കുന്ന നടപടികൾക്ക് തുടക്കമായി. 423 ദിവസത്തിനുള്ളിൽ 50 മില്യൻ റിയാൽ ചെലവിടുന്ന ഈ പദ്ധതി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രത്യേക നിർദേശപ്രകാരമാണ് നടപ്പാക്കുന്നത്.


സഊദികളായ എൻജിനീയർമാരെ ഉൾപ്പെടുത്തി ചരിത്ര സ്മാരകങ്ങളെ പുനരുദ്ധരിക്കുന്ന കമ്പനികളുമായാണ് പദ്ധതിയുടെ കരാർ ഒപ്പുവെച്ചിരിക്കുന്നത്. പള്ളികളുടെ പുരാതന രീതിയിൽ തന്നെ നിർമിക്കണമെന്നതാണ് വ്യവസ്ഥ. സഊദി കമ്മീഷൻ ഫോർ ടൂറിസം, ഇസ്‌ലാമിക, സാംസ്‌കാരിക മന്ത്രാലയങ്ങൾ, പുരാവസ്തു സംരക്ഷണ സംഘടന എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


പ്രാദേശിക മണ്ണുപയോഗിച്ചാണ് മിക്ക പുരാതന മസ്ജിദുകളും പണിതിരുന്നത്. അതുപ്രകാരം പ്രാദേശിക മണ്ണും മറ്റും ഉപയോഗിച്ച് പുരാതന ശൈലിയിൽ തന്നെ പണിയണം. അതോടൊപ്പം സ്ത്രീകൾക്ക് നമസ്‌കരിക്കാനുള്ള സ്ഥലം, ഭിന്ന ശേഷിക്കാർക്കുള്ള സൗകര്യം, ലൈറ്റ്, സൗണ്ട്, എയർകണ്ടീഷൻ സംവിധാനങ്ങളും ഒരുക്കണം.


ആദ്യഘട്ടത്തിൽ നിർമിക്കുന്ന മസ്ജിദുകൾ 1432 മുതൽ 60 വർഷം വരെ പഴക്കമുള്ളതാണ്. താഇഫിൽ ജരീർ ബിൻ അബ്ദുല്ല അൽബജലി എന്ന സ്വഹാബിയുടെ കാലത്ത് നിർമിച്ച ജരീർ ബജലി മസ്ജിദും 300 വർഷം പഴക്കമുള്ള അൽഹസയിലെ ശൈഖ് അബൂബക്കർ മസ്ജിദും പുനരുദ്ധാരണം നടത്തുന്നവയിൽ പെടും.


മസ്ജിദുദ്ദാഖില (സുദൈർ -റിയാദ്), മസ്ജുദുസ്സർഖാഅ് (സർമദാ- റിയാദ്), ജാമിഉത്തുവൈം (തുവൈം - റിയാദ്), മസ്ജിദു ഖസർ അൽശരീഅ (അൽഹയാസം- റിയാദ്), ജാമിഉൽ മൻസഫ് (സുൽഫി), മസ്ജിദ് സുദൈറ (ശഖ്‌റാ), മസ്ജിദ് അൽസാദിറ (തായിഫ്), മസ്ജിദ് അൽബജലി (തായിഫ്), മസ്ജിദ് അൽഹുബൈശ് (ഹുഫൂഫ്), മസ്ജിദ് അബൂബക്കർ (ഹുഫൂഫ്), മസ്ജിദ് ഖർയതു സർവ് (അസീർ), മസ്ജിദുന്നസബ് (അബഹ), മസ്ജിദ് സദ്‌റീദ് (നമാസ്), മസ്ജിദ് ആൽ ഉക്കാശ (നമാസ്), മസ്ജിദ് അൽമിദ്ഫാത് (ബില്ലസ്മർ), മസ്ജിദ് അൽഅജ്‌ലാൻ (ബുറൈദ), മസ്ജിദ് മുഹമ്മദ് അൽമുഖ്ബിൽ (ബുറൈദ), മസ്ജിദുൽ ബർഖാഅ് (ഖസീം), അൽജാമിഉൽ ഖദീം (ഉഖ്‌ലതുസ്സഖൂർ), മസ്ജിദ് അൽഅഥാവിലതുൽ തുറാസി (അൽബാഹ), മസ്ജിദു ദുഫൈർ (അൽബാഹ), മസ്ജിദ് ഖർയതുൽ മലദ് (അൽബാഹ), മസ്ജിദ് താബൂത്ത് (അൽഫുർസാൻ), മസ്ജുദ് അൽമുഗീള (ഹായിൽ), മസ്ജിദ് ഖഫാർ (ഹായിൽ), മസ്ജിദ് അൽജൽഊദ് (സുമൈറാ- ഹായിൽ), മസ്ജിദ് റുഹൈബീൻ (സകാക), മസ്ജിദ് അൽഹദീസ (അൽജൗഫ്), മസ്ജിദ് അൽഈസാവിയ (അൽജൗഫ്), മസ്ജിദ് അബൂബക്കർ (നജ്‌റാൻ) എന്നിവയാണ് ആദ്യഘട്ടത്തിൽ പുതുക്കിപ്പണിയുന്നത്

അതേസമയം പുനരുദ്ധാരിക്കാൻ നിശ്ചയിച്ച പള്ളികളെല്ലാം ഇപ്പോൾ നമസ്‌കാര സൗകര്യങ്ങളൊരുക്കി തുറന്നിട്ടിരിക്കുകയാണ്. ചരിത്ര സ്മാരകങ്ങളായ ഈ പള്ളികൾ സഊദിയുടെ സാമൂഹിക, സാംസ്‌കാരിക, പൈതൃകത്തിന്റെ അടയാളങ്ങളായതിനാൽ സംരക്ഷിക്കപ്പെടേണ്ടതുള്ളതുകൊണ്ടാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  30 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  38 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago