HOME
DETAILS
MAL
പ്രതിഷേധങ്ങള്‍ ഫലം കണ്ടു; ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി
backup
January 07 2020 | 02:01 AM
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചതിന് പൊലിസ് അറസ്റ്റ് ചെയ്ത ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യായ് ആശുപത്രിയിലേക്ക് മാറ്റി.
കസ്റ്റഡിയിലുള്ള ചന്ദ്രശേഖര്‍ ആസാദ് ഒരു വര്‍ഷത്തോളമായി അസുഖ ബാധിതനാണെന്നും രണ്ടാഴ്ചയിലൊരിക്കല്‍ ചികിത്സ ലഭിക്കാതിരുന്നാല്‍ ഹൃദയാഘാതം വരെ സംഭവിക്കുമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസിലാണ് ഒരു വര്‍ഷത്തോളമായി ചന്ദ്രശേഖര്‍ ചികിത്സ തേടിയിരുന്നത്. നേരത്തെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച പ്രിയങ്കാ ഗാന്ധി അടക്കമുള്ളവര്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യം വളരെ മോശമാണെന്നും അടിയന്തരമായി ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."