കാഞ്ഞങ്ങാട് സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
കാഞ്ഞങ്ങാട്: നഗരത്തില്‍ ണ്ടആണ്ടണ്ടണ്ടണ്ടര്‍.എസ്.എസ്-സി.പി.എം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയതോടെ പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു. ചേറ്റുകുണ്ടിലെ വനിതാ മതിലിനെതിരേ നടന്ന ആക്രമണത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും കഴിഞ്ഞശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ ഗ്രോടെകിന് മുന്നിലെ ആര്‍.എസ്.എസ് കാര്യാലയത്തിനുനേരെ നീങ്ങുകയായിരുന്നു.
കാഞ്ഞങ്ങാട് പുതിയവളപ്പില്‍ കാഞ്ഞങ്ങാട് ചെത്തുതൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു) ഓഫിസിനുനേരെ ബി.ജെ.പിക്കാര്‍ കല്ലെറിഞ്ഞെന്ന വാര്‍ത്ത പരന്നതോടെയാണ് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ കൂട്ടമായി ആര്‍.എസ്.എസ് കാര്യാലയത്തിനു സമീപമെത്തിയത്. ഇതോടെ ഹൊസ്ദുര്‍ഗ് സി.ഐ സുനില്‍കുമാര്‍ പ്രവര്‍ത്തകരോട് പിന്തിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ പ്രവര്‍ത്തകര്‍ പൊലിസ് പറയുന്നതു കേള്‍ക്കാതായതോടെ ഗ്രോടെക് ഐ.ടി.ഐക്ക് മുന്നില്‍ വച്ച് ഗ്രനേഡ് പ്രയോഗിച്ച് പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു.
സി.ഐയുടെ സന്ദര്‍ഭോചിതമായ ഇടപെടലുകൊണ്ട് വലിയ സംഘര്‍ഷമാണ് കാഞ്ഞങ്ങാട് ഒഴിവായത്. കാഞ്ഞങ്ങാട് പുതിയവളപ്പിലെ ചെത്തുതൊഴിലാളി യൂനിയന്‍(സി.ഐ.ടി.യു) ഓഫിസിനുമുമ്പില്‍ സ്ഥാപിച്ചിരുന്ന ദേശീയപണിമുടക്കിന്റെ പ്രചാരണബോര്‍ഡ് തകര്‍ത്തിട്ടുണ്ട്.
ഇരുകൂട്ടരും സംഘടിച്ചെത്തി അക്രമത്തിനുകോപ്പുകുട്ടി തുടങ്ങിയതോടെ കൂടുതല്‍ പൊലിസെത്തി സ്ഥിതി ശാന്തമാക്കി.
അക്രമത്തില്‍ ചെത്തുതൊഴിലാളിയൂനിയന്‍ സി.ഐ.ടി.യു എരിയാകമ്മിറ്റി പ്രതിഷേധിച്ചു.
കാഞ്ഞങ്ങാട്: വനിതാ മതിലിനും മാധ്യമപ്രവര്‍ത്തകര്‍ക്കുംനേരെ ചേറ്റുകുണ്ടില്‍ സംഘ്പരിവാര്‍ നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നടന്ന പ്രതിഷേധപ്രകടനം ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രത്തിനു സമീപം അക്രമാസക്തമായി. ഹൊസ്ദുര്‍ഗ് മാരാര്‍ജി മന്ദിരം നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ബി.എം.എസ് സ്ഥാപിച്ച കൊടിമരങ്ങളും ബാനറുകളും പ്രകടനക്കാര്‍ തല്ലി തകര്‍ക്കുകയായിരുന്നു.
ഇതോടെ ബി.എം.എസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും ഇരുവിഭാഗത്തിലെയും നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. പിന്നീട് പുതിയകോട്ട വഴി നഗരം ചുറ്റിയ പ്രകടനം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
യോഗത്തില്‍ സി.പി.ഐ നേതാവ് സി.കെ ബാബുരാജ് അധ്യക്ഷനായി. സി.പി.എം ജില്ലാകമ്മിറ്റിയംഗങ്ങളായ വി.വി രമേശന്‍, എം. പൊക്ലന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്‌ലം, എല്‍.ഡി.എഫ് നേതാക്കളായ ടി. കൃഷ്ണന്‍, പി.പി രാജു, മഹിളാനേതാക്കളായ ദേവി രവീന്ദ്രന്‍, സി.പി.എം എരിയാ സെക്രട്ടറി കെ. രാജ്‌മോഹന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."