HOME
DETAILS

ജെ.എന്‍.യുവിലെ സംഘ്പരിവാര്‍ അക്രമം: സംസ്ഥാനത്തും വ്യാപക പ്രതിഷേധം

  
backup
January 07 2020 | 02:01 AM

%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be

 


സ്വന്തം ലേഖകര്‍

തിരുവനന്തപുരം: ജെ.എന്‍.യുവില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ സംഘ്പരിവാര്‍ അക്രമത്തില്‍ സംസ്ഥാനത്തും വ്യാപക പ്രതിഷേധം. രൂക്ഷവിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി. വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല കാംപസില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണ്. ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിനെ ആശുപത്രിയില്‍ കൊണ്ടുപോയ ആംബുലന്‍സ് തടയാന്‍ എ.ബി.വി.പിക്കാര്‍ തയാറായി എന്ന വാര്‍ത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നു. കാംപസുകളില്‍ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയില്‍നിന്ന് സംഘ്പരിവാര്‍ ശക്തികള്‍ പിന്മാറണമെന്നും വിദ്യാര്‍ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജെ.എന്‍.യു അക്രമം ഫാസിസത്തിന്റെ ഭീകരത വിളിച്ചറിയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാവില്ലെന്നു ബി.ജെ.പി മനസിലാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെയും കുറ്റകരമായ മൗനം അക്രമങ്ങള്‍ക്ക് വളംവച്ചു കൊടുക്കുകയാണ്. നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങിയ സര്‍വകലാശാലയോട് ബി.ജെ.പിയുടെ മനോഭാവം എന്തെന്ന് ഇതില്‍നിന്ന് വ്യക്തമാവുകയാണ്. അമിത്ഷാക്കെതിരേ പ്രതിഷേധിച്ചാല്‍ തല തല്ലിപ്പൊളിക്കുമെന്ന് വന്നാല്‍ അത് ഏകാധിപത്യത്തിന്റെ അങ്ങേയറ്റമാണ്. ഇതിനെതിരേ രാജ്യം മുഴുവന്‍ ഉണര്‍ന്നെണീറ്റ് പ്രതിഷേധിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ജനാധിപത്യക്കുരുതിയും നിയമവാഴ്ചയുടെ അന്ത്യവുമാണ് ജെ.എന്‍.യു കാംപസിലെ കാവി ഭീകരതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെയും, ആഭ്യന്തരമന്ത്രി അമിത്ഷായുടെയും ആര്‍.എസ്.എസ് കേന്ദ്രത്തിന്റെയും അറിവോടെ ആസൂത്രിതമായി നടന്നതാണ് ഈ ആക്രമണം.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ നാളെ ഇതുപോലെ നേരിടുമെന്ന മുന്നറിയിപ്പാണ് കാവിസംഘം നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ കാവി ഭീകരതക്കെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും കോടിയേരി പറഞ്ഞു.
ആസൂത്രിതമായ ആക്രമണങ്ങളാണ് ജെ.എന്‍.യുവില്‍ ഉണ്ടായതെന്ന് മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. തീവ്രവാദികളെ പോലെ മുഖംമൂടിയിട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യപരമായി പ്രതിഷേധങ്ങള്‍ നേരിടാന്‍ സംഘ്പരിവാറിനുള്ള നട്ടെല്ലില്ലായ്മക്ക് തെളിവാണ്.
ഗുണ്ടായിസം കൊണ്ട് പ്രതിഷേധസ്വരങ്ങളെ അടിച്ചമര്‍ത്താമെന്ന സംഘ്പരിവാര്‍ പദ്ധതി വിലപ്പോവില്ല. ഇത് പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അനുഗ്രഹത്തോടെയുള്ള കടന്നാക്രമണമാണ് നടന്നതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്ന ഈ അരാജക അവസ്ഥയ്ക്ക് ഡല്‍ഹി പൊലിസിനെ നേരിട്ട് നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ് ഉത്തരവാദി.
അമിത്ഷായ്ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ല. തല്‍സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പു പറയാന്‍ അമിത്ഷാ തയാറാകണമെന്നും സുധീരന്‍ പറഞ്ഞു.
ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നായിരുന്നു എഴുത്തുകാരി കെ.ആര്‍ മീരയുടെ പ്രതികരണം. മുന്നൂറ്റിയെഴുപതു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച കോടതിവിധി സാമ്പത്തികമാന്ദ്യത്തില്‍ മുങ്ങി. സാമ്പത്തികമാന്ദ്യം പൗരത്വനിയമത്തില്‍ മുങ്ങി. പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം. അതുകൊണ്ട്, ജെ.എന്‍.യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പക്ഷേ, എത്ര നാള്‍ ഈ തന്ത്രം വിലപ്പോകുംമെന്ന ചോദ്യവും കെ.ആര്‍ മീര മുന്നോട്ടുവച്ചു.
വിദ്യാഭ്യാസമില്ലാത്ത കച്ചറകള്‍ക്കും ഗുണ്ടകള്‍ക്കും വിദ്യാഭ്യാസമുള്ളവരോടുള്ള അടങ്ങാത്ത അസൂയയും കൊടിയ പകയുമാണ് ജെ.എന്‍.യുവിലെ സംഘ്പരിവാര്‍ അക്രമം സൂചിപ്പിക്കുന്നതെന്ന് സംവിധായകന്‍ എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ടി.വിയില്‍ ചോരയൊലിപ്പിച്ച കുറേയേറെ മുഖങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ജെ.എന്‍.യു എന്നത് ഈ രാജ്യത്തിന്റെ അടയാളമാണെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സമൂഹമാധ്യമത്തിലാണ് താരത്തിന്റെ പ്രതികരണം.
ജെ.എന്‍.യുവില്‍ പഠിക്കുക എന്നത് അറിവിന്റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ടീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ ചേര്‍ന്നു ഇരുളിന്റെ മറവില്‍ ആക്രമണം നടത്തുന്നുവെന്ന് പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും പിന്തുണയ്ക്കാനാകില്ല. ചോരയില്‍ കുതിര്‍ന്ന ആ കുട്ടികളുട കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നുവെന്ന് മഞ്ജു കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago