പെരിക്കല്ലൂരില്‍ കെ.എസ്.ആര്.ടി.സി സബ് ഡിപ്പോക്ക് സാധ്യത
പുല്‍പ്പള്ളി: ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചതോടെ പെരിക്കല്ലൂരില്‍ കെ.എസ്.ആര്.ടി.സി സബ് ഡിപ്പോ യാഥാര്‍ഥ്യമാകാന്‍ വഴി തെളിയുന്നു.
രണ്ടു വര്‍ഷം മുന്‍പ് പെരിക്കല്ലൂരില്‍ ഡിപ്പോക്കായി സ്ഥലം ഏറ്റെടുത്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. കോണ്‍ക്രീറ്റ് യാര്‍ഡും റോഡും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് നിലവില്‍ എം.എല്‍.എ അനുവദിച്ച തുക ചെലവഴിക്കുക.
പെരിക്കല്ലൂര്‍ സെന്റ് തോമസ് പള്ളി ഒരേക്കര്‍ സ്ഥലം ഡിപ്പോക്കായി വിട്ട് നല്‍കിയിരുന്നു. ഇതിനു പുറമേ മുള്ളന്‍കൊല്ലി പഞ്ചായത്തും ഒരേക്കര്‍ സ്ഥലം വില കൊടുത്ത് വാങ്ങി ഡിപ്പോക്കായി കൈമാറിയിട്ടുണ്ട്. 3.5 കോടി രൂപയുടെ എസ്റ്റിമേറ്റ് ഡിപ്പോക്കായി തയാറാക്കിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളും വര്‍ക്ക്ഷോപ്പുകളും അടക്കമുള്ള കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനപ്രതിവിധികളുടെ യോഗവും എം.എല്‍.എ വിളിച്ചു ചേര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."