HOME
DETAILS

സമാധാനത്തിന്റെ ആള്‍രൂപം

  
backup
January 07 2020 | 03:01 AM

%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b4%82

 


സ്വതന്ത്രഭാരതത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ലാല്‍ബഹദൂര്‍ ശാസ്ത്രി സമാധാനത്തിന്റെ ആള്‍രൂപം എന്നാണ് അറിയപ്പെട്ടിരുന്നത്.
1965-ല്‍ ഇന്ത്യാ-പാക് യുദ്ധത്തെതുടര്‍ന്ന്, ഉസ്ബക്കിസ്ഥാനിലെ താസ്‌കന്റില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കുശേഷം 1966 ജനുവരി 10-നാണ് അദ്ദേഹം അന്തരിച്ചത്. ജവഹല്‍ലാല്‍ നെഹ്‌റുവിനു ശേഷം അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ലാല്‍ബഹദൂര്‍ ശാസ്ത്രി.


വിദേശത്ത് അന്തരിച്ച ഏകപ്രധാനമന്ത്രിയാണദ്ദേഹം. മരണാനന്തര ബഹുമതിയായി ഭാരതരത്‌നം ലഭിച്ച ആദ്യ വ്യക്തിയായ ലാല്‍ബഹദൂര്‍ ശാസ്ത്രിയാണ് ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ആ ബഹുമതിക്ക് ആദ്യമായി അര്‍ഹനായത്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പ്രതികൂല സാഹചര്യങ്ങളോടേറ്റുമുട്ടി വളര്‍ന്ന അദ്ദേഹം ഏതു പ്രതിസന്ധിയേയും അചഞ്ചലമായി നേരിടാന്‍ ശേഷിയുള്ള മനസ്ഥൈര്യത്തിനുടമയായിരുന്നു.
സമാധാനപ്രിയനായിരുന്ന ശാസ്ത്രിയുടെ ചെറിയ ശരീരത്തിലെ മനസ്സിന്റെ കരുത്തിനെ രാഷ്ട്രീയപ്രതിയോഗികള്‍പോലും അംഗീകരിച്ചിരുന്നു. 1964 മെയ് 27-ാം തിയതി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച വാര്‍ത്തകേട്ടപ്പോള്‍ ഭാരതീയര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സ്വാതന്ത്ര്യം നേടിയശേഷം പതിനേഴ് വര്‍ഷമായി ഭാരതത്തിന്റെ ഭാഗധേയം നിയന്ത്രിച്ച നെഹ്‌റുവിന്റെ അഭാവം ഭാരതത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നോര്‍ത്ത് ജനങ്ങള്‍ ആശങ്കാകുലരായി. എന്നാല്‍ നെഹ്‌റുവിന് ഒരു പിന്‍ഗാമിയുണ്ടായി.
നെഹ്‌റുവിന്റെ നിര്യാണത്തിനുശേഷം ആറാം ദിവസം കാമരാജിന്റെ അധ്യക്ഷതയില്‍കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ഏകകണ്ഠമായി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ലാല്‍ബഹദൂര്‍ ശാസ്ത്രിയെ തെരെഞ്ഞെടുത്തത്. ലളിതജീവിതംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം 1964 ജൂണ്‍ 9 മുതല്‍ 1966 ജനുവരി 10 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. ജയ് ജവാന്‍, ജയ് കിസാന്‍ എന്നപ്രശസ്തമായ മുദ്രാവാക്യം ശാസ്ത്രിയുടേതാണ്.


പൊക്കക്കുറവാണ്
പൊക്കം


ഉത്തര്‍പ്രദേശിലെ മുഗള്‍ സരായില്‍ അധ്യാപകനായ ശാരദാ പ്രസാദ് ശ്രീവാസ്തവയുടെയും രാംദുലാരിദേവിയുടെയും മകനായി 1904 ഒക്‌ടോബര്‍ 2-ന് ലാല്‍ബഹദൂര്‍ ശാസ്ത്രി ജനിച്ചു. ലാല്‍ബഹദൂറിന്റെ ബാല്യ-കൗമാരകാലം ക്ലേശപൂര്‍ണമായിരുന്നു. ലാല്‍ബഹദൂറിന് ഒന്നരവയസ്സായപ്പോള്‍ പിതാവ് അന്തരിച്ചു. തുടര്‍ന്ന് ശാസ്ത്രി മുത്തച്ഛന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി വാരാണസിയിലെത്തിയ ലാല്‍ ബഹദൂര്‍ അമ്മാവന്‍ രഘുനാഥ പ്രസാദിന്റെ കൂടെയാണ് താമസിച്ചത്. പഠിത്തത്തില്‍ ഏറെ സമര്‍ത്ഥനായിരുന്നില്ല. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധനയ്ക്കു വന്നു. ലാല്‍ ബഹദൂര്‍ ഇംഗ്ലീഷ് പാഠം ഉച്ചരണശുദ്ധിയോടെ വായിക്കുന്നത് കേട്ടപ്പോള്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ അഭിനന്ദിച്ചു. അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും ലാല്‍ ബഹദൂറിനെ വലിയ ഇഷ്ടമായിരുന്നു. പൊക്കം കുറഞ്ഞകുട്ടി എന്ന നിലയില്‍ എല്ലാവരുടെയും ലാളനയ്ക്ക് ലാല്‍ അര്‍ഹനായി.


കോണ്‍ഗ്രസില്‍


ലാല്‍ബഹദൂര്‍ശാസ്ത്രി വിദ്യാര്‍ഥിിയായിരുന്ന കാലത്ത് സ്വാതന്ത്ര്യസമരം നടക്കുകയായിരുന്നു. പല അധ്യാപകരും പഠിപ്പിക്കുന്നതോടൊപ്പം വിദ്യാര്‍ഥികളുടെ മനസ്സില്‍ ദേശഭക്തി രൂഢമൂലമാക്കാന്‍ ഉദ്‌ബോധനങ്ങള്‍ നല്‍കുമായിരുന്നു. സ്വരാജ് നമ്മുടെ അവകാശമാണ് എന്ന ലോകമാന്യ തിലകന്റെ സന്ദേശത്തിന്റെ പ്രാധാന്യവും അധ്യാപകര്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ ലാല്‍ബഹദൂറിന്റെ മനസില്‍ പതിയുകയും സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളും സ്വാതന്ത്ര്യസമര സേനാനികളുടെ പ്രസംഗങ്ങളും ശ്രദ്ധിക്കാന്‍ തുടങ്ങി. ലാല്‍ബഹദൂറിന് 11 വയസുള്ളപ്പോഴാണ് മഹാത്മാഗാന്ധിയെ ആദ്യമായി കാണുന്നത്. ബനാറസ് ഹിന്ദുസര്‍വകലാശാല കെട്ടിടത്തിന് തറക്കല്ലിടാന്‍വേണ്ടി ഗാന്ധിജി വന്നപ്പോള്‍ ആ യോഗത്തില്‍ ലാല്‍ബഹദൂര്‍ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തെ കുറിച്ച് ഗാന്ധിജി പറഞ്ഞ വാക്കുകള്‍ ലാലിനെ ആവേശംകൊള്ളിച്ചു. സ്വാതന്ത്ര്യസമരനേതാക്കളുടെ പ്രസംഗം എവിടെ ഉണ്ടെങ്കിലും അവിടെ ചെന്നെത്തി പ്രസംഗം കേള്‍ക്കുക പതിവായി. ക്രമേണ രാജ്യകാര്യങ്ങളില്‍ ലാല്‍ബഹദൂര്‍ ശ്രദ്ധിക്കാന്‍തുടങ്ങി.


ആദ്യ ജയില്‍വാസം


ലാല്‍ ബഹദൂര്‍ പത്താംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ 1921-ല്‍ പഠനം ഉപേക്ഷിച്ചു. പ്രൊഫസര്‍മാരും ഉദ്യോഗസ്ഥരും ജോലിബഹിഷ്‌ക്കരിച്ച് സമരരംഗത്തിറങ്ങി. വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ പ്രതിക്ഷേധം പ്രകടിപ്പിച്ചു. ആ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ലാല്‍ബഹദൂറും ഉണ്ടായിരുന്നു. ലാല്‍ബഹദൂര്‍ പഠിത്തം ഉപേക്ഷിച്ച് സമരത്തില്‍ പങ്കെടുത്തത് മാതാവും ബന്ധുക്കളും ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ലാല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. നിരോധിക്കപ്പെട്ട ഒരു സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ലാല്‍ ബഹദൂര്‍ ജയിലായി.
ജയില്‍ മോചിതനായ ലാല്‍ ബഹദൂര്‍ കാശി വിദ്യാപീഠത്തില്‍ തുടര്‍പഠനത്തിനു ചേര്‍ന്നു. പഠനം ഉപേക്ഷിച്ച് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനാണ് ഈ സ്ഥാപനം ആരംഭിച്ചത്. അവിടെ പഠിച്ച നാലുവര്‍ഷം ലാലിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഈ കാലയളവില്‍ അനേകം പുസ്തകങ്ങള്‍ വായിച്ച് അറിവ് വര്‍ധിപ്പിച്ചു. വായന ആയിരുന്നു ഹോബി. കാന്റ്, ഹെഗല്‍, ബര്‍ട്രാന്റ് റസല്‍, ഹരോള്‍ഡ് ലാസ്തി, ആള്‍ഡസ് ഹക്‌സ്‌ലി, ടോള്‍സ്റ്റോയ് തുടങ്ങിയവര്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട സാഹിത്യകാരന്‍മാരായിരുന്നു. മാഡംക്യൂറിയുടെ ജീവിതകഥ അദ്ദേഹം ഹിന്ദിയിലേയ്ക്ക് പരിഭാഷപ്പെടുത്തി.
വളരെ ക്ലേശങ്ങള്‍ സഹിച്ചാണ് ലാല്‍ബഹദൂര്‍ പഠനം നടത്തിയത്. 1926-ല്‍ കാശി വിദ്യാപീഠത്തില്‍ നിന്ന് ഫസ്റ്റ് ക്ലാസ്സോടെ തത്വശാസ്ത്രത്തില്‍ ബിരുദംനേടി. ആ ബിരുദം പേരിനോടൊപ്പം ചേര്‍ത്താണ് പിന്നീട് അദ്ദേഹം അറിയപ്പെട്ടത്. അതിനുശേഷം ലാലാലജ്പത്‌റായിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജനസേവക സംഘടനയില്‍ ആജീവനാന്ത അംഗമായി. ദേശസേവനമായിരുന്നു സംഘടനയുടെ ലക്ഷ്യം. ശാസ്ത്രി പിന്നീട് ഈ സംഘടനയുടെ അധ്യക്ഷനായി. 1927-ല്‍ 23-ാം വയസില്‍ ശാസ്ത്രി ലളിതാദേവിയെ വിവാഹം ചെയ്തു. വളരെ ലളിതമായാണ് ശാസ്ത്രിയുടെ വിവാഹം നടന്നത്. ഒരു ചര്‍ക്കയും ഏതാനും വാര ഖദര്‍ തുണിയുമായിരുന്നു ശാസ്ത്രി സ്ത്രീധനമായി സ്വീകരിച്ചത്. വിവാഹത്തിന് ശേഷവും ശാസ്ത്രിക്ക് സാമ്പത്തികമായി വളരെയധികം വിഷമിക്കേണ്ടിവന്നു. നിസ്സഹകരണപ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്ത അദ്ദേഹം ഒന്‍പതു വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ചു.


കാമരാജ് പദ്ധതിയില്‍ രാജി


1937-ല്‍ യു.പി നിയമസഭാംഗമായ അദ്ദേഹം സ്വാതന്ത്ര്യാനന്തരം യു.പിയിലെ ആഭ്യന്തരമന്ത്രിയായി. 1950-ല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയായി. ലാല്‍ ബഹദൂര്‍ശാസ്ത്രിയുടെ കഴിവുകള്‍ ശരിക്കും മനസിലാക്കിയ ആളായിരുന്നു പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു. അതുകൊണ്ട് പല ഉത്തരവാദപ്പെട്ട പദവികളും അദ്ദേഹത്തിന് നല്‍കുകയുണ്ടായി. കേന്ദ്രമന്ത്രിസഭയില്‍ റെയില്‍വേ-ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി (1952-56), ട്രാന്‍സ്‌പോര്‍ട്ട്-വ്യവസായമന്ത്രി (1957-61), ആഭ്യന്തര മന്ത്രി (1961-63) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ കാമരാജ് പദ്ധതി പ്രകാരം രാജിവച്ചു. നെഹ്‌റു അസുഖബാധിതനായപ്പോള്‍ ശാസ്ത്രിയെ വകുപ്പില്ലാമന്ത്രിയായി തിരികെ വിളിച്ചു.
അപ്പോള്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി നെഹ്‌റുവിനോട് ചോദിച്ചു. ഞാന്‍ എന്തുജോലിയാണ് ചെയ്യേണ്ടത്. നെഹ്‌റു പറഞ്ഞ മറുപടി ഇതായിരുന്നു. എന്റെ ജോലിചെയ്യുക. തന്റെ പിന്‍ഗാമിയായി നെഹ്‌റു ശാസ്ത്രിയെ മനസ്സില്‍ കണ്ടിരുന്നുവെന്നല്ലേ ഇത് തെളിയിക്കുന്നത്. എല്ലാവരുമായി കൂടിയാലോചിച്ച് അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് അദ്ദേഹം സ്വന്തമായി തീരുമാനമെടുക്കുന്നത്. പിന്നീട് ആ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുമായിരുന്നു. പറയുന്നത് പ്രവര്‍ത്തിക്കുക എന്നത് അദ്ദേഹത്തിന്റെ മറ്റൊരു സ്വഭാവ സവിശേഷതയായിരുന്നു. മിക്കവാറും നേതാക്കള്‍ക്കില്ലാത്ത സ്വഭാവഗുണമാണിത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ പരിപൂര്‍ണ സമന്വയം ആവശ്യമാണെന്ന് പറയുകയും അത് പ്രവര്‍ത്തിയിലൂടെ പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്തു. റെയില്‍വേ മന്ത്രിയായിരിക്കുമ്പോള്‍ അരിയലൂരില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തെതുടര്‍ന്ന് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം രാജിവച്ചു.


പ്രധാനമന്ത്രി


നെഹ്‌റുവിന്റെ നിര്യാണത്തെതുടര്‍ന്ന് ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്തതിനുശേഷം ശാസ്ത്രി ജനങ്ങളോട് നടത്തിയ പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു- ഓരോ രാജ്യവും ഏതെങ്കിലുമൊരു ഘട്ടത്തില്‍ പ്രതിസന്ധിയില്‍ എത്തിപ്പെടാറുണ്ട്. ആ സന്ദര്‍ഭത്തില്‍ ഏതു മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടാകും. എന്നാല്‍ നമുക്ക് ആ പ്രശ്‌നമില്ല. നമ്മുടെ മാര്‍ഗം നേര്‍വഴിയും സ്പഷ്ടവുമാണ്. ഭാരതത്തില്‍ ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ വ്യവസ്ഥിതി കെട്ടിപ്പടുക്കുക, അയല്‍ രാഷ്ട്രങ്ങളോട് സമാധാനത്തിലും സൗഹൃദത്തിലും വര്‍ത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.
അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നേരിടേണ്ടിവന്ന പ്രതിസന്ധിയായിരുന്നു പാകിസ്താന്റെ ആക്രമണം. ഈ കൊച്ചുമനുഷ്യന്‍ സന്ദര്‍ഭത്തിനൊത്തുയരുകയും ഇന്ത്യന്‍ സൈന്യത്തിന് ഉചിതമായ നടപടി സ്വീകരിച്ച് ശത്രുവിനെ തുരത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. തന്മൂലം ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കാന്‍ കഴിഞ്ഞു.
1965-ലെ ഇന്‍ഡോ-പാക് യുദ്ധത്തെ ധീരമായി നേരിട്ടു. 1966 ജനുവരി 10-ന് ഉസ്ബകിസ്ഥാനിലെ താഷ്‌കെന്റില്‍ വച്ച് സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്റെ സാന്നിധ്യത്തില്‍ പാകിസ്താന്റെ അയൂബ്ഖാനുമായി താഷ്‌കെന്റ് പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. പിറ്റേ ദിവസം ഹൃദയസ്തംഭനംമൂലം അന്തരിച്ചു. മൃതദേഹം വിജയഘട്ടില്‍ സംസ്‌കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  7 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  8 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  9 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  9 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  9 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  10 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  18 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  19 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  20 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  20 hours ago