മലപ്പുറം ജില്ലയില്‍ ഓഫീസുകള്‍ക്കു തിയിട്ടു; സമരക്കാരെ പ്രതിരോധിച്ചു വ്യാപാരികളും
മലപ്പുറം: മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായ അക്രമാണ് നടന്നത്. തവനൂരില്‍ സി.പി.എം ഓഫീസിന് തീയിട്ടു. ഓഫീസ് കത്തി നശിച്ചു. തവനൂര്‍ അങ്ങാടിയിലുള്ള സി.പി.എമ്മിന്റ തവനൂര്‍ ബ്രാഞ്ച് കമ്മറ്റി ഓഫീസിനാണ് അക്രമികള്‍ തീയിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. ഓഫീസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് തീയ്യിടുകയായിരുന്നു. അക്രമത്തില്‍ ഓഫീസിന്റെ ഉള്‍വശത്തുണ്ടായിരുന്ന ഫര്‍ണ്ണീച്ചറുകള്‍ ഉള്‍പ്പടെ കത്തിനശിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
എടപ്പാളില്‍ ഹര്‍ത്താലിനിടെ ലോറിക്ക് നേരെ നടന്ന കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്ക്, ലോറിയുടെ ചില്ലുകള്‍ തകര്‍ന്നു. കൊടുവള്ളി സ്വദേശി കൊടവച്ചാല്‍ ഇഖ്ബാലി (45) നാണ് പരുക്കേറ്റത്. രാവിലെ ഒന്‍പത് മണിയോടെ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കറത്തിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘമാണ് ലോറിക്ക് നേരെ കല്ലെറിഞത്. പരുക്കേറ്റ ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മഞ്ചേരിയില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം വ്യാപാരികള്‍ തടഞ്ഞു. മഞ്ചേരിയില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. വളാഞ്ചേരിയില്‍ വാഹനങ്ങള്‍ തടഞ്ഞ മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പൊന്നാനിയില്‍ എസ്.ഐ ഉള്‍പ്പെടെ നാലു പോലീസുകാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ധിച്ചു. നാലു പേരും ആശുപത്രിയില്‍ ചികിത്സ തേടി. നിലമ്പൂരില്‍ വ്യാപാരികളുടെ വാക്ക് കാറ്റില്‍ പറന്നു. ഒരു കടയു തുറന്നില്ല
പൊലിസ് നോക്കി നില്‍ക്കെ മുന്ന് കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു
അക്രമിയെ വളാഞ്ചേരി പൊലീസ് അറസ്റ്റു ചെയ്യുന്നു. vedio
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/01/WhatsApp-Video-2019-01-03-at-12.51.07.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."