ലെറ്റര്‍ പാഡുകളിലെ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം നീക്കാന്‍ ഉത്തരവ്
ജെയ്പൂര്‍: ബി.ജെ.പി ഭരണകാലത്തെ ഭരണ സ്ഥാപനങ്ങളിലെ സംഘ്പരിവാര്‍ വല്ക്കരണങ്ങള് നീക്കം ചെയ്ത് രാജസ്ഥാന് സര്‍ക്കാര്‍. ഔദ്യോഗിക ലെറ്റര്‍ പാഡുകളിലെ ബി.ജെ.പി സഹസ്ഥാപകന്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രം നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
2017ല്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ക്കുലര്‍ പിന്‍വലിക്കാനാണ് ഇന്നലെ ഉത്തരവിട്ടത്. സര്‍ക്കാരിന്റെ മുഴുവന്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ലെറ്റര്‍ പാഡുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രങ്ങള്‍ ലോഗോക്ക് സമാനമായി പതിപ്പിക്കണമെന്ന ഉത്തരവാണ് റദ്ദാക്കിയത്. രാജസ്ഥാനില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ആദ്യ കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറി രവി ശങ്കര്‍ ശ്രീവാസ്ത പറഞ്ഞു.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എല്ലാ മാസവും ആദ്യ പ്രവൃത്തി ദിവസം വന്ദേമാതരവും ദേശീയ ഗാനവും ചൊല്ലുന്ന പതിവ് മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ ഉത്തരവാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."