കേന്ദ്രത്തിന് തിരിച്ചടി, രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് ജെ.ഡി.യു
പാറ്റ്‌ന: മുത്വലാഖ് ബില്ല് പാസാക്കാനുള്ള തീവ്രശ്രമവുമായി മുന്നോട്ടുപോവുന്ന കേന്ദ്ര സര്‍ക്കാരിനെ രാജ്യസഭയില്‍ എതിര്‍ക്കുമെന്ന് സഖ്യകക്ഷിയായ ജനതാദള്‍ യുനൈറ്റഡ്(ജെ.ഡി.യു). മുത്വലാഖ് ക്രിമിനല്‍ കുറ്റമാണെന്നുള്ള കേന്ദ്രത്തിന്റെ വാദത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ജെ.ഡി.യു ഉന്നിയിച്ചത്.
ബില്ല് രാജ്യം സഭയില്‍ വോട്ടിനിടുകയാണെങ്കില്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുമെന്ന് ജെ.ഡി.യു മുതിര്‍ന്ന നേതാവ് വിശിഷ്ട നാരായണ്‍ പറഞ്ഞു. ബില്ല് തിരക്കുപിടിച്ചുകൊണ്ടുവന്നത് ഒഴിവാക്കാമായിരുന്നു. വിഷയത്തില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമായിരുന്നു. മുത്വലാഖില്‍ സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുത്വലാഖ് ബില്ലില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ജെ.ഡി.യുവില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനുണ്ടായിരിക്കുന്നത്. ബില്ല് മുസ്‌ലിം വിരുദ്ധമാണെന്നും പാര്‍ലമെന്റ് കമ്മിറ്റിക്ക് വിടണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നതെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. റാഫേല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ലെന്ന് സഖ്യകക്ഷിയായ ശിവസേന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി മുത്വലാഖ് വിഷയത്തില്‍ എതിര്‍പ്പുമായി ജെ.ഡി.യു രംഗത്തെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."