ഇറാന്‍ വിദേശകാര്യ മന്ത്രി അടുത്തയാഴ്ച ഇന്ത്യയില്‍
ന്യൂഡല്‍ഹി: ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഖാസിം സുലൈമാനിയെ യു.എസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നു പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കുന്നിനു പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി എം. ജവാദ് സരിഫ് അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനയ സെമിനാറായ റൈസിനാ ഡയലോഗില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. ചടങ്ങില്‍ മുഖ്യപ്രഭാഷകനാണ് ഇറാന്‍ വിദേശകാര്യ മന്ത്രി. സുലൈമാനി വധത്തിനു ശേഷം ഒരു ഇറാന്‍ നേതാവ് പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ട്ര സെമിനാറാണിത്. അതിനാല്‍ ജവാദ് സരിഫ് എന്തു പറയുന്നുവെന്നതു ശ്രദ്ധേയമാണ്. കഴിഞ്ഞമാസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ജയശങ്കറിനെ ജവാദ് സരിഫ് തെഹ്‌റാനില്‍ സ്വീകരിച്ചിരുന്നു. പിന്നാലെ മസ്‌കത്തില്‍വച്ചും ഒമാന്‍-ഇന്ത്യ-ഇറാന്‍ ചര്‍ച്ചയില്‍ ഇരുവരും സംസാരിച്ചു. ഇറാനുമായും സുരക്ഷാ, സാമ്പത്തിക പങ്കാളിത്തത്തിന് ഇന്ത്യ ശ്രമം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."