മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം: പ്രതിഷേധ പ്രകടനം നടത്തി
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
തിരുവനന്തപുരത്ത് സത്യഗ്രഹം കാമറയില്‍ പകര്‍ത്തുമ്പോള്‍ ബുധനാഴ്ച ഏഴുപേരെയും ഇന്നലെ രണ്ടുപേരെയും ആക്രമിച്ചു.
ഏഷ്യാനെറ്റ് ന്യൂസിലെ ബൈജു വി. മാത്യു, മനോരമാ ന്യൂസിലെ ജയന്‍ കല്ലുമല എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അക്രമം നടത്തിയ ബി.ജെ.പിക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും പ്രസ്‌ക്ലബിന്റെയും നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാപ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ആര്‍. കിരണ്‍ബാബു, സംസ്ഥാനസെക്രട്ടറി എ. സുകുമാരന്‍, പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍, പ്രദീപ് പിള്ള, വി. പ്രതാപചന്ദ്രന്‍, യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍. ജയപ്രസാദ്, റഷീദ് ആനപ്പുറം, എ.വി മുസാഫര്‍, തോമസ് വര്‍ഗീസ്, ജില്ലാവൈസ്പ്രസിഡന്റ് ടി.ആര്‍ രമ്യ, ജോയിന്റ് സെക്രട്ടറി ആശാമോഹന്‍, എക്‌സിക്യൂട്ടീവ് അംഗം ജസ്റ്റിന തോമസ്, സരിതാബാലന്‍, പീതാംബരന്‍ പയ്യേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."