മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൈലറ്റ് വാഹനം ഇടിച്ചു പരുക്ക്. തിരുവനന്തപുരം ബേക്കറി ജങ്ഷനു സമീപമായിരുന്നു സംഭവം. ബൈക്കില്‍ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ രണ്ടുപേരെയും പൈലറ്റ് വാഹനം ഇടിച്ചു. മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്താതെ പോയി.
പ്രതിഷേധക്കാരെ കണ്ടെങ്കിലും ഇവര്‍ക്കുനേരെ മനഃപൂര്‍വം പൈലറ്റ് വാഹനം ഓടിച്ചുകയറ്റുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പരുക്കേറ്റ അഞ്ചുപേരെയും ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവും ഡി.സി.സി സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണു പരുക്കേറ്റത്. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. രാജീവ്കുമാര്‍, യൂത്ത് കോണ്‍ഗ്രസ് കുന്നുകുഴി മണ്ഡലം സെക്രട്ടറി ബിജു ഡി.സി.സി ഭാരവാഹികളായ കൃഷ്ണകുമാര്‍, മുനീര്‍ എന്നിവരെയാണ് വണ്ടിയിടിച്ചത്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനാണ് പൊലിസ് ശ്രമമെങ്കില്‍ മുഖ്യമന്ത്രി ഇതിനു വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."