HOME
DETAILS
MAL
സി.പി.എം ഓഫിസ് തകര്‍ത്തു
backup
January 04 2019 | 05:01 AM
ശാസ്താംകോട്ട: ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം പടിഞ്ഞാറേ കല്ലട ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെ ആര്.എസ.്എസ് അക്രമണം. രാത്രി പന്ത്രണ്ടരയോടെ എത്തിയ സംഘം കല്ലുകള്‍ ഉപയോഗിച്ച് ജനാല ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ കാവടി ഉത്സവത്തിനു ഉണ്ടായിരുന്നവര്‍ ശബ്ദം കേട്ടു അവിടേക്ക് ഓടിയെത്തിയപ്പോഴേക്കും അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെട്ടു.
ശാസ്താംകോട്ട പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയുടെ മറവില്‍ ആര്.എസ്.എസ് നടത്തുന്ന അക്രമങ്ങള്‍ക്കെതിരേ സി.പി.എം പടിഞ്ഞാറേ കല്ലട ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് തോട്ടത്തില്‍ക്കടവ് ജങ്ഷനില്‍ പ്രതിഷേധ പ്രകടനവും യോഗവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."