പിതാവിന്റെ അസുഖം ഭേദമാവാനായി സഹോദരന്റെ ഭാര്യയുടെ ശരീരം വെട്ടിമുറിച്ചത് 101 തവണ; ക്രൂരകൃത്യം നടത്തിയത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍
ബറൈലി: പിതാവിന്റെ അസുഖം ഭേദമാവാന്‍ സഹോദരന്റെ ഭാര്യയെ ക്രൂരമായി വെട്ടിമുറിവേല്‍പ്പിച്ചു. ഭോജിപുരയിലെ ഗംഗോറ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. സഞ്ജീവിന്റെ ഭാര്യയായ രേണുവിനാണ് ഭര്തൃസഹോദരയില് നിന്നും ആക്രമണമേല്‍ക്കേണ്ടി വന്നത്.
രേണുവിന്റെ ശരീരത്തിലാകെ കത്തി ഉപയോഗിച്ച് 101 മുറിവുകളേറ്റെന്നും 300 സ്റ്റിച്ചുകള്‍ ഇടേണ്ടി വന്നതായും ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ പറഞ്ഞു. മുഖത്ത് മാത്രം 24ഓളം തുന്നലുകള്‍ വേണ്ടി വന്നു. സഞ്ജീവിന്റെ സഹോദരി മോനി, ഇവരുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരന് മോലി എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. അതീവ ഗുരുതരാവസ്ഥയിലായ യുവതിയ ജില്ലാ ആശുപത്രിയിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.
ദുര്‍മന്ത്രവാദത്തിന് നേതൃത്വം നല്കിയ മോനിയെ അറസ്റ്റ് ചെയ്തതായും മറ്റുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലിസ് സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര പാണ്ഡേ അറിയിച്ചു. മോനിയുടെ പിതാവ് ഏതാനും മാസങ്ങളായി അസുഖ ബാധിതനായിരുന്നു. ദുര്‍മന്ത്രവാദം പോലുള്ള ആഭിചാര പ്രവര്‍ത്തികള്‍ നടത്തിയിരുന്ന മോനി ജീവനുള്ള ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നതിലൂടെ പിതാവിന്റെ അസുഖം ഭേദമാകുമെന്ന് വിശ്വസിച്ചിരുന്നു. ഇതാണ് ക്രൂരകൃത്യത്തിലേക്ക് വഴിതെളിച്ചത്.
ശരീരത്തില്‍ മാരകമായി മുറിവേറ്റ രേണു ഒരുവിധത്തില്‍ ഇവിടെ നിന്നും രക്ഷപ്പെട്ട് ബറൈലിയിലെ കോളജില്‍ എത്തിച്ചേരുകയായിരുന്നു. ഉടന്‍ ബോധം നഷ്ടമാകുകയും ചെയ്തു. തുടര്‍ന്ന് പൊലിസ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."