HOME
DETAILS

ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ അക്രമികളുടെ തേര്‍വാഴ്ച

  
backup
January 04 2019 | 05:01 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95-5

ഫറോക്ക്/ കുന്ദമംഗലം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടങ്ങളിലും സംഘര്‍ഷാവസ്ഥ. ജനങ്ങള്‍ ഹര്‍ത്താല്‍ തള്ളിക്കളയുമെന്ന സാഹചര്യം ഉടലെടുത്തതിനെ തുടര്‍ന്ന് അക്രമികള്‍ മനപൂര്‍വം അഴിഞ്ഞാടുകയായിരുന്നു. രാമനാട്ടുകര നിസരി ജങ്ഷന്‍, മണ്ണൂര്‍ എന്നിവടങ്ങളില്‍ രാവിലെ തന്നെ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും ഫറോക്കില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. ഇരുവിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞ് കല്ലേറ് നടത്തി. പൊലിസെത്തി ലാത്തി വീശി. എസ്.ഐക്കും പൊലിസുകാരനും പരുക്കേറ്റു,
വൈകിട്ട് 5.30നാണു സംഭവം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രകടനം ഗണപതി സ്‌കൂള്‍ ഗേറ്റിനു സമീപം പൊലിസ് തടഞ്ഞു. ഇവിടെ റോഡില്‍ നിന്നു സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയതോടെയാണു കല്ലേറ് തുടങ്ങിയത്. ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനം പിക്കപ്പ് സ്റ്റാന്‍ഡിനു സമീപത്ത് പൊലിസ് തടഞ്ഞു. ഫറോക്ക് ബസ് സ്റ്റാന്‍ഡിനു സമീപം കൂടിനിന്ന സി.പി.എം പ്രവര്‍ത്തകരോട് പിരഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതിനെ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പൊലിസ് ലാത്തിവീശിയത്. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിച്ച് പൊലിസിനു നേരെ തിരിഞ്ഞതോടെ വീണ്ടും ലാത്തി വീശി.
ഇതിനിടെയുണ്ടായ കല്ലേറിലാണ് ഫറോക്ക് എസ്.ഐ എം.കെ അനില്‍കുമാറിനും എ.ഡി.ജി.പി സ്‌ട്രൈക്കിങ് ഫോഴ്‌സ് സി.പി.ഒ രാംജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റത്. ലാത്തിച്ചാര്‍ജില്‍ നിരവധി സി.പി.എം പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. രാവിലെ മുതല്‍ ചിലസ്ഥലങ്ങളില്‍ വ്യാപാരികള്‍ കടകള്‍ തുറക്കാനെത്തിയെങ്കിലും പ്രതിഷേധം ഭയന്ന് പിന്മാറുകയായിരുന്നു. അരക്കിണര്‍ പാറപ്പുറം ക്ഷേത്രത്തിനു സമീപം ചിത്രങ്കോട്ട് വേലായുധന്റെ പെട്ടിക്കടക്കു നേരെ ആക്രമണമുണ്ടായി.
ബേപ്പൂര്‍ പൊലിസില്‍ പരാതി നല്‍കി. ഫറോക്ക്, ബേപ്പൂര്‍, ചെറുവണ്ണൂര്‍, മണ്ണൂര്‍, രാമനാട്ടുകര എന്നിവിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തി. രാവിലെ രാമനാട്ടുകരയില്‍ കടതുറക്കാതെ അങ്ങാടിയില്‍ കൂടി നിന്ന വ്യാപാരികളെ പൊലിസ് വിരട്ടിയോടിച്ചു. ചെറുവണ്ണൂരില്‍ ഹര്‍ത്താലനുകൂലികളുടെയും സി.പി.എം പ്രവര്‍ത്തകരുടെയും പ്രകടനം നേര്‍ക്കുനേര്‍ വന്നെങ്കിലും പൊലിസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി. ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലിറങ്ങിയ യാത്രക്കാര്‍ വാഹനം കിട്ടാതെ വലഞ്ഞു.
കുന്ദമംഗലത്ത് വ്യാപകമായി ടയറുകള്‍ കത്തിച്ച് ഗതാഗത തടസമുണ്ടാക്കി. എല്ലായിടത്തും പൊലിസെത്തി തടസങ്ങള്‍ നീക്കം ചെയ്തു. കൊളായിതാഴം, കാരന്തൂര്‍, മര്‍കസ് പരിസരം, ഒവുങ്ങര, കുന്ദമംഗലം, പടനിലം തുടങ്ങിയ ഭാഗങ്ങളിലാണു വൈദ്യുതത്തൂണുകളും മരത്തടികളും കല്ലുകളും വലിച്ചിട്ടും ടയറുകള്‍ കത്തിച്ചും മാര്‍ഗതടസം സൃഷ്ടിച്ചത്. കോട്ടപ്പറമ്പ്-ചേരിഞ്ചാല്‍ റോഡിലും കാരന്തൂരിലും നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. വിവരമറിഞ്ഞ് പൊലിസ് എത്തുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കോട്ടപ്പറമ്പില്‍ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. കൂടുതല്‍ പൊലിസെത്തി ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. ചേരിഞ്ചാലില്‍ സി.പി.എം ഓഫിസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കരിഓയില്‍ പ്രയോഗിച്ചു.
ഹര്‍ത്താലനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടെ ചെറൂപ്പയില്‍ ടൂറിസ്റ്റ് ബസ്സിനുനേരെയെറിഞ്ഞ കുപ്പിയുടെ ചില്ല് തറച്ച് പ്രകടനത്തില്‍ പങ്കെടുത്ത യുവാവിന് പരുക്കേറ്റു. ബസിന്റെ ബോഡിയില്‍ തട്ടി കുപ്പി പൊട്ടിയതിനെ തുടര്‍ന്ന് തെറിച്ച ചില്ല് നെറ്റിയില്‍ തറച്ചാണ് പ്രകടനത്തില്‍ പങ്കെടുത്ത ഷൈജുവിന് പരുക്കേറ്റത്. ബസ് കഴുകാന്‍ കൊണ്ടുപോകുന്നതിന്നിടെയാണ് അക്രമം. പ്രകടനക്കാര്‍ ഒരു കാറിന് നേരെയും കല്ലെറിഞ്ഞു. തെങ്ങിലക്കടവ്, പെരുവയല്‍, നെച്ചിക്കാട്ടുകടവ് ഭാഗങ്ങളില്‍ മരത്തടികളും പൈപ്പുകളും കല്ലുകളും വലിച്ചിട് മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചെങ്കിലും പൊലിസ് ഇവ നീക്കം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

ആറൻമുള ഉത്രട്ടാതി ജലമേള ഇന്ന്; മത്സരത്തിന് 52 പള്ളിയോടങ്ങൾ

Kerala
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago