500 കടന്ന് ഇന്ത്യ 622/7, ഇന്ത്യ ഡിക്ലയര്‍ ചെയ്തു
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യ ഏഴിന് 622
എന്ന നിലയിലാണ്. പൂജാരയ്ക്ക് പുറമെ റിഷഭ് പന്ത് കൂടി സെഞ്ച്വറി നേടിയതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കുകയായിരുന്നു. ഡബിള്‍ സെഞ്ച്വറിയിലേക്ക് കടക്കാനിരുന്ന പൂജാരക്ക് 7 റണ്‍സ് അകലെ ബ്രേക്കിടേണ്ടി വന്നു.
373 പന്തില്‍ 22 ബൗണ്ടറി സഹിതം 193 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്. ലിയോണിന്റെ പന്തില്‍ അദ്ദേഹത്തിന് തന്നെ ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്.
നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ആദ്യ ദിനം കളിയവസാനിപ്പിച്ച ഇന്ത്യയുടെ ഇന്നത്തെ തുടക്കം മോശമായിരുന്നു. സ്‌കോര്‍ 329ല്‍ എത്തിയപ്പോള്‍ 42 റണ്‍സെടുത്ത ഹനുവ വിഹാരിയെ നഷ്ടമായി. എന്നാല്‍ പിന്നീട് ചേതേശ്വര്‍ പൂജാരക്കൊപ്പം പന്ത് നിലയുറപ്പിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 89 റണ്‍സ് ആയപ്പോഴേക്കും പൂജാര പുറത്തായി.
എന്നാല്‍ പന്തിന് ഉറച്ച പിന്തുണയുമായി ജഡേജ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. 159 റണ്‍സുമായി ഋഷഭ് പുറത്താവാതെ നിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."