HOME
DETAILS
MAL
അമേരിക്കയിലെ സഊദി അംബാസഡര്‍ വധശ്രമക്കേസില്‍ സുലൈമാനിക്ക് പങ്കെന്ന് അമേരിക്ക
backup
January 09 2020 | 03:01 AM
റിയാദ്: അമേരിക്ക കൊലപ്പെടുത്തിയ ഇറാന് ജനറല്‍ ഖാസിം സുലൈമാനി യു.എസിലെ മുന്‍ സഊദി അംബാസഡര്‍ വധശ്രമക്കേസുള്‍പ്പെടെ വിവിധ ആക്രമണങ്ങളുടെ സൂത്രധാരനാണെന്ന് അമേരിക്ക. സഊദിയില്‍ വിവിധ ആക്രമണങ്ങള്‍ നടത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചയാളാണ് സുലൈമാനിയെന്നു യു.എസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് പറഞ്ഞു. അംബാസഡറെ വധിക്കാനുള്ള പദ്ധതി അമേരിക്കന്‍ സുരക്ഷാ വകുപ്പുകള്‍ പരാജയപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഊദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അമേരിക്കയിലെ മുന്‍ സഊദി അംബാസഡറും നിലവിലെ വിദേശകാര്യ സഹമന്ത്രിയുമായ ആദില്‍ അല്‍ജുബൈറിനെ 2011ല്‍ വാഷിങ്ടണില്‍ വധിക്കുന്നതിന് പദ്ധതി തയാറാക്കിയത് സുലൈമാനി ആയിരുന്നുവെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."