മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ഹോം കേസ്: അസ്ഥികൂടങ്ങള്‍ കുട്ടികളുടേതല്ലെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: ബിഹാറിലെ മുസഫര്‍പൂരിലെ ഷെല്‍ട്ടര്‍ഹോമില്‍ നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടെന്ന കേസില്‍ സി.ബി.ഐ സുപ്രിം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, 35 പെണ്‍കുട്ടികളും ജീവിച്ചിരിപ്പുണ്ടെന്നും ഷെല്‍ട്ടര്‍ഹോം പരിസരത്തുനിന്നു കണ്ടെത്തിയത് അവരുടെ അസ്ഥികൂടങ്ങളല്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
ഇതോടെ കേസില്‍ വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ഷെല്‍ട്ടര്‍ഹോം നടത്തിപ്പുകാരനായ ബ്രിജേഷ് താക്കൂര്‍ അവിടത്തെ 11 പെണ്‍കുട്ടികളെ കൊന്നതായി കഴിഞ്ഞ വര്‍ഷം കോടതിയില്‍ വ്യക്തമാക്കിയ സി.ബി.ഐ, ഷെല്‍ട്ടര്‍ഹോം പരിസരത്തുനിന്ന് ഒട്ടേറെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായും അറിയിച്ചിരുന്നു. കാണാതായ 35 പെണ്‍കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നായിരുന്നു സി.ബി.ഐയുടെ നിഗമനം. എന്നാല്‍, രണ്ട് അസ്ഥികൂടങ്ങളാണ് കണ്ടെത്തിയതെന്ന് ഇന്നലെ സി.ബി.ഐ കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."