HOME
DETAILS

അതിര്‍ത്തിമേഖലകളില്‍ ഭീതി പരത്തി ഇറച്ചികോഴി കടത്ത് വാഹനങ്ങള്‍

  
backup
February 20 2017 | 08:02 AM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80


കൊഴിഞ്ഞമ്പാറ: നെല്ലിമേട് തത്തമംഗലം പ്രധാനപാതയില്‍ ഇടവേള ക്കുശേഷം വീണ്ടും ഇറച്ചിക്കോഴി കടത്തുവാഹനങ്ങള്‍ മരണപ്പാച്ചില്‍ തുടങ്ങി. മാസങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍നിന്നും കൊണ്ടുവരുന്ന ഇറച്ചിക്കോഴികള്‍ക്ക് നിയമപ്രകാരമുള്ള ബില്‍ അടച്ചിപ്പിരുന്നു. ഇതുമൂലം വാഹനങ്ങള്‍ നിയന്ത്രിത വേഗതയിലായിരുന്നു ഓടിച്ചിരുന്നത്. നികുതി അടച്ചുവരുന്നതോടെ ഇറച്ചിക്കോഴി കിലോയ്ക്ക് നൂറിലേറെ രൂപ വില വര്‍ധിച്ചു.വിലകൂടിയതോടെ ഇറച്ചിക്കോഴി ഉപയോഗവും വില്‍പനയും ഗണ്യമായി കുറഞ്ഞതു മനസിലാക്കിയാണ് കച്ചവടക്കാര്‍ ഇറച്ചിക്കോഴി കള്ളക്കടത്ത് വീണ്ടും തുടങ്ങിയിരിക്കുന്നത്. നികുതിവകുപ്പു ജീവനക്കാര്‍ വാഹനങ്ങള്‍ പിടികൂടാതിരിക്കാനാണ് മരണപ്പാച്ചില്‍ നടത്തുന്നത്. ഇത്തരത്തിലുണ്ടായ വാഹനാപകടങ്ങളില്‍ മൂപ്പതോളംപേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.പ്രഭാതസമയങ്ങളില്‍ വ്യായാമം നടത്തുന്നവരാണ് ഏറെയും അപകടത്തില്‍പെടുന്നത്.
മുന്നില്‍ പോകുന്ന വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വരുന്ന വാഹനങ്ങളില്‍ ഇടിച്ചാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. കോഴിക്കടത്ത് വാഹനങ്ങളുടെ മരണപ്പാച്ചിലും തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാന്‍ ജില്ലാ 'രണകൂടം കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സംസ്ഥാനപാത കന്നിമാരിയില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് കുറച്ചുമാസം വഴിമാറി സഞ്ചരിച്ചിരുന്ന കോഴിക്കടത്ത് വാഹനങ്ങളാണ് ഇപ്പോള്‍ മീനാക്ഷിപുരം വണ്ടിത്താവളം പാതയില്‍ വീണ്ടും മരണപ്പാച്ചില്‍ തുടങ്ങിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago