വി.സിയോടല്ല, ഞങ്ങളുടെ പോരാട്ടം നേരിട്ട് അമിത്ഷായോടാണ്: ജെ.എന്‍.യു വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ജെ.എന്‍.യുവില്‍ മുഖംമൂടി ധരിച്ച് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചും പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ മാര്‍ച്ച്. മണ്ഡി ഹൗസില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കാണ് വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തുന്നത്.
മണ്ഡി ഹൗസില്‍ 144 പ്രഖ്യാപിക്കുകയും കനത്ത പൊലിസ് വലയം തീര്‍ക്കുകയും ചെയ്‌തെങ്കിലും വിദ്യാര്‍ഥികള്‍ മാര്‍ച്ച് തുടരുകയാണ്.
അതേസമയം, വി.സി എം. ജഗദീഷ് കുമാര്‍ രാജിവച്ചേക്കുമെന്ന സൂചനയോട് കടുത്ത രീതിയിലുള്ള പ്രതികരണാണ് വിദ്യാര്‍ഥി യൂനിയന്റെ ഭാഗത്തു നിന്നുണ്ടായത്. വി.സി ഞങ്ങളോട് ചര്‍ച്ചയാവാമെന്നും അല്ലെങ്കില്‍ രാജിവയ്ക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ജെ.എന്‍.യു വി.സിയെ മാറ്റും. പക്ഷെ, പോരാട്ടം അമിത്ഷായോടാണ്. ജെ.എന്‍.യുവിലെ തീവ്രവാദ ആക്രമണത്തില്‍ ആഭ്യന്തര മന്ത്രി ഉത്തരവാദിയാണെന്നും അദ്ദേഹം മറുപടി പറയണമെന്നും വിദ്യാര്‍ഥി യൂനിയന്‍ ട്വിറ്ററിലൂടെ പറഞ്ഞു.
Delhi Police is here to stop us. They, however, could not stop the ABVP terrorists during the #JNUTerrorAttack.
— JNUSU (@JNUSUofficial) January 9, 2020
We are protesting the attack on our President, on our students and on our Professors.
You should not have dared to attack JNU.
We shall fight, we shall win. #VCHatao pic.twitter.com/1cz8mXKdO7
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."