ഇരട്ടത്താപ്പ് പൊറുക്കില്ല; ഇടഞ്ഞ് മമത; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ബഹിഷ്കരിക്കും
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച വിളിച്ച യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംയുക്ത തൊഴിലാളി യൂനിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ കഴിഞ്ഞ ദിവസം ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയതിന് പിന്നാലെയാണ് മമതയുടെ തീരുമാനം.
ഇടതുപക്ഷവും കോണ്‍ഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മമത ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്ക് എതിരെയും ഒറ്റയ്ക്ക് പോരാടുമെന്നും അവര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലാ കാമ്പസുകളില്‍ നടന്ന അക്രമങ്ങളും പ്രതിഷേധങ്ങളും മൂലം ഉണ്ടാകുന്ന സാഹചര്യം ചര്‍ച്ച ചെയ്യാനാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം സോണിയ ഗാന്ധി വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."