സി.എ.എ: രാജ്യം ദുര്‍ഘടമായ അവസ്ഥയില്‍; അക്രമം അവസാനിക്കാതെ ഹരജി പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാജ്യം കടന്നുപോകുന്നത് ദുര്‍ഘടമായ അവസ്ഥയിലൂടെയാണെന്നും സമാധാനം പുന:സ്ഥാപിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ഇത്തരം ഹരജികള്‍ യാതൊരു ഗുണവും കൊണ്ടുവരില്ല. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പെടുവികേണ്ടതല്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് അറിയാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് ഹരജി സമര്‍പ്പിച്ചത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കണമെന്നും പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമായിരുന്നു വിനീത് ദണ്ഡയുടെ ആവശ്യം. എല്ലാ സംസ്ഥാനങ്ങളോടും നിയമം നടപ്പിലാക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിരവധി ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."