HOME
DETAILS
MAL
കല്ലായിതെരുവില് വീടുകള്‍ക്കുനേരെ അക്രമം
backup
January 04 2019 | 07:01 AM
തലശ്ശേരി: കല്ലായിത്തെരുവില് സി.പി.എം പ്രവര്‍ത്തകരുടെ വീടിനുനേരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. മൂന്നാംഗേറ്റിനു സമീപത്തുള്ള സി.പി.എം നേതാവായ എം.സി ബാലന്റെയും സി.പി.എം പ്രവര്‍ത്തകനായ നിഷാന്തിന്റെയും വീടുകള്‍ക്കു നേരെയാണ് അക്രമം നടന്നത്.
ഇരുവീടുകളുടെയും ജനല്‍ ചില്ലുകളും വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. മുഖംമൂടി സംഘമാണ് വീടുകള്‍ക്കു നേരെ അക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."