ജെ.എന്‍.യു വിദ്യാര്‍ത്ഥികളുമായുള്ള ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ന്യൂഡല്‍ഹി: ജെഎന്‍ യു വിദ്യാര്‍ഥികളുടെ മാനവ വിഭവശേഷി മന്ത്രാലയവുമായുള്ള ചര്‍ച്ച പരാജയം. വിസി ജഗദീഷ് കുമാറിനെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നാളെ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തതോടെ വിസി രാജിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവര്‍ നിലപാടെടുത്തു
വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ജഗദീഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റാതെ സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല സമരം കൂടുതല്‍ ശക്തമാക്കും രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഐഷി പ്രഖ്യാപിച്ചു അധ്യാപക യൂണിയനും സമരത്തിലുണ്ട്
വിസിയെ പുറത്താക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം പൊലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലാത്തി വീശികയും ചെയ്തു. മഅതിസുരക്ഷ മേഖലയിലേക്കുള്ള വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി പോലീസ് ലാത്തിവീശിയതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. ഇടറോഡുകളിലൂടെ രാഷ്ട്രപതി ഭവനിലെത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമവും തടഞ്ഞു. പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി മലയാളികള്‍ ഉള്‍പ്പെടെ നിരവധിവിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡി ഹൗസില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത് മാര്‍ച്ചില്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും പങ്കെടുത്തു. മുതിര്‍ന്ന നേതാക്കളായ സീതാറാം യെച്ചൂരി, ഡിരാജ, പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, ശരത് യാദവ് തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സെക്രട്ടറി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ളവരുമായാണ് മാനവ വിഭവശേഷി മന്ത്രാലയ സെക്രട്ടറി ചര്‍ച്ച നടത്തിയത.് ഫീസ് വര്‍ധന പിന്‍വലിക്കണം, വൈസ് ചാന്‍സ്‌ലര്‍ രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെട്ടുവെന്ന് ഐഷി ഘോഷ് വിദ്യാര്‍ഥികളെ അറിയിച്ചു രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ അവര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."