ബേക്കറി നിര്‍മാണ ശാലയിലെ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു
ആനക്കര: ഹര്‍ത്താലിന്റെ പേരില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബേക്കറി നിര്‍മാണ ശാലയിലെ ഭക്ഷണ സാധനങ്ങള്‍ നശിപ്പിച്ചു. കുമ്പിടി റോഡില്‍ പ്രവര്‍ത്തക്കുന്ന ഫെയിമസ് ബേക്കറിയുടെ ഭക്ഷണ നിര്‍മാണ ശാലയിലാണ് ഇന്നലെ വൈകിട്ട് 3.15 ഓടെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ എത്തിയത്. ബേക്കറനിര്‍മാണ ശാലക്കകത്ത് കയറിയ പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങള്‍ വലിച്ചുവാരിയിട്ട് നശിപ്പിച്ചതിന് പുറമെ ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു. ബേക്കറിയില്‍ സി.സി.ടി.വിയുള്ള വിവരം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബേക്കറി ഉടമകള്‍ തൃത്താല പൊലിസില്‍ പരാതി നല്‍കിയ ശേഷം പൊലിസ് എത്തിയപ്പോഴാണ് അക്രമം നടത്തിയവര്‍ പൊലിസിന്റെ മുന്നിലൂടെ ബൈക്കില്‍ പോയത്. തുടര്‍ന്ന് ഇവരെ പൊലിസ് പിടികൂടുകയായിരുന്നു.
ആനക്കര മുണ്ട്രക്കോട് സ്വദേശിയായ യുവാവും ചേക്കോട് സ്‌കൈലാബ് സ്വദേശിയായ യുവാവും മറ്റു പലരും ചേര്‍ന്നാണ് അക്രമം നടത്തിയതെന്ന് സി.സി.ടി.വിയില്‍നിന്ന് പൊലിസ് കണ്ടെത്തിയിരുന്നു. അക്രമത്തിന് നേത്യത്വം കൊടുത്ത രണ്ടുപേര്‍ പൊലിസ് പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പൊലിസ് പിടിയിലാകും. സംഭവത്തിന് ശേഷം പലരും ഒളിവിലാണ്. രാവിലെ മുതല്‍ തന്നെ ആനക്കരയില്‍ റോഡിന് കുറുകെ മരങ്ങള്‍ നിരത്തി ഗതാഗത തടസം സൃഷ്ട്ടിച്ചിരുന്നു. മന്നം ജയന്തി കാരണം ആനക്കരയില്‍ പ്രവര്‍ത്തിക്കുന്ന ആനക്കര സര്‍വിസ് സഹകരണ ബാങ്ക് രാവിലെ തുറന്നെങ്കിലും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പിന്നീട് അടപ്പിച്ചു. തൃത്താല മേഖലയില്‍ പലയിടത്തും അക്രമം നടന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."