സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് വയനാട് കലക്ടര്‍
കല്‍പ്പറ്റ: പൗരത്വ നിയമ ഭേദഗതി കാംപയിനിന്റെ ഭാഗമായുള്ള ലഘുലേഖ ഏറ്റുവാങ്ങിയതുമായി ബന്ധപ്പെട്ട് സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുവെന്ന് വയനാട് കലക്ടര്‍ ഡോ. അദീല അബ്ദുല്ല.
വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണം. തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സൈബര്‍സെല്ലിന് പരാതി നല്‍കിയതായും അവര്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നതുകൊണ്ട് സി.എ.എയുമായി ബന്ധപ്പെട്ട് വ്യക്തിപരമായി അഭിപ്രായം പറയുന്നില്ല.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഭീതി നിലനില്‍ക്കുന്നുണ്ട്.
തന്റെ മാതാവിനടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.
തനിക്കെതിരേ മാത്രമല്ല മറ്റാര്‍ക്കെതിരേയും ദുരുദ്ദേശത്തോടെയുള്ള ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
ലഘുലേഖ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം രാഷ്ട്രീയ താല്‍പര്യങ്ങളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിവാദമായിരുന്നു.
പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന ബി.ജെ.പി ലഘുലേഖയുമായി പ്രാദേശിക ബി.ജെ.പി നേതാക്കളോടൊപ്പം നില്‍ക്കുന്ന കലക്ടറുടെ ചിത്രമാണ് സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."