ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയാക്കും
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെയും കോണ്‍ട്രാക്ട് കാരിയറുകളുടേയും നിറം ഏകീകരിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനിച്ചു. എന്നാല്‍ ഈ ബസുകളുടെ നിറം സംബന്ധിച്ച് വാഹന ഉടമകളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. എങ്കിലും ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം എന്ന പൊതുനിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കിയതിനു ശേഷം മോട്ടോര്‍ വാഹന വകുപ്പ് തീരുമാനമെടുക്കും.
സംസ്ഥാനത്ത് കുടിവെള്ള വിതരണം നടത്തുന്നതും മാലിന്യം കൊണ്ടുപോകുന്നതുമായ ടാങ്കര്‍ലോറികള്‍ക്ക് പ്രത്യേകനിറം നല്‍കുന്നതിനും ഇന്നലെ ചേര്‍ന്ന ഗതാഗത കമ്മിഷണറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ശുദ്ധജലം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികള്‍ക്ക് നീലയും മലിനജലം കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് ബ്രൗണ്‍ നിറവും നല്‍കണമെന്ന തീരുമാനമാണ് ഉണ്ടായത്. നിലവില്‍ വെള്ളയില്‍ നീല നിറമാണ് ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇന്ധന ടാങ്കര്‍ ലോറികള്‍ക്കുള്ള നിറം നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ നിറം നിശ്ചയിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് പുതിയ തീരുമാനങ്ങള്‍.
ടാങ്കറുകളില്‍ കുടിവെള്ളം കൊണ്ടുപോകുന്നതിന് ഫുഡ് സേഫ്റ്റി ലൈസന്‍സ് എടുക്കാത്ത വാഹന ഉടമയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കുടിവെള്ള വിതരണ ടാങ്കറുകളില്‍ കുടിവെള്ളമെന്നും മറ്റാവശ്യങ്ങള്‍ക്കുള്ള ടാങ്കറുകളില്‍ അക്കാര്യവും രേഖപ്പെടുത്തണം. ലൈസന്‍സുള്ള വാഹനങ്ങളില്‍ മാത്രം കുടിവെള്ള വിതരണം നടത്തണമെന്നും കുടിവെള്ള ടാങ്കറുകളില്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കണമെന്നും തീരുമാനിച്ചു. കുടിവെള്ളവിതരണം നടത്തുന്ന ടാങ്കറുകളില്‍ തന്നെ മാലിന്യം കൊണ്ടുപോകാറുണ്ടെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഗണേഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷനായ നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടിന്മേലാണ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."