സ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്പോര്‍ട്സും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: സ്കൂളില്‍ കളിച്ച് പഠിച്ച് മാര്‍ക്ക് വാങ്ങേണ്ട വിഷയമായി സ്പോര്‍ട്സ് മാറും. 2018ല്‍ തുടങ്ങുന്ന അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ കായികം വിഷയമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കു ലഭിക്കുന്ന തരത്തില്‍ സ്പോര്‍ട്സ് ഒരു വിഷയമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമെന്നു നിലയില്‍ 2018ല്‍ ഒന്നാം ക്ലാസില്‍ കായിക ഇനങ്ങള്‍ നിര്‍ബന്ധിത വിഷയമാക്കും.
തുടര്‍ന്ന് ഉയര്‍ന്ന ക്ലാസുകളിലും നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി. സാധാരണയായി സ്കൂളുകളിലെ സ്പോര്‍ട്സ് സംസ്ഥാന വിഷയമാണെങ്കിലും ഇതിനായി പൊതുനയം രൂപീകരിച്ച് നിര്‍ബന്ധിത വിഷയമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
കഴിഞ്ഞ റിയോ ഒളിംപിക്സില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ക്കു പിന്നാലെ തന്നെ കായികം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞിരുന്നു. സ്പോര്ടസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനുള്ള നിര്‍ദേശം വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര കായികവകുപ്പ് സെക്രട്ടറി ഇഞ്ചെട്ടി ശ്രീവാസ്തവ പറഞ്ഞു. കായികം പാസാകേണ്ട പരീക്ഷാ വിഷയമാക്കുന്നത് പുതിയ വഴിത്തിരിവായിരിക്കും. ഇതിനായി പ്രത്യേക നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. ഇതു സംബന്ധിച്ചു സി.ബി.എസ്.ഇ തീരുമാനമെടുക്കുകയും സംസ്ഥാന ബോര്‍ഡുകള്‍ക്ക് സര്‍വശിക്ഷ അഭിയാന് നടപ്പാക്കിയതു പോലെ ഇത് സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. അടുത്ത എട്ടോ പത്തോ വര്‍ഷത്തിനുള്ളില്‍ തന്നെ ഇതിന്റെ നേട്ടങ്ങള്‍ രാജ്യത്തു പ്രകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."