മഴക്കാലപൂര്‍വ ശുചീകരണവുമായി മീനങ്ങാടി പഞ്ചായത്ത്
മീനങ്ങാടി: മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. പ്ലാസ്റ്റിക് മാലിന്യങ്ങളും കൊതുക് വളരാനുള്ള സാഹചര്യവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍. ഓഫിസ് ജീവനക്കാര്‍, ഐ.എച്ച്.ആര്.ഡി, കൊമേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍, വ്യാപാരികള്‍, ഡ്രൈവര്‍മാര്‍, പാര്‍ട്ടി യുവജന സംഘടനാ പ്രവര്ത്തകന് എന്നിവരുടെ കൂട്ടായ്മയിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടന്നത്. മീനങ്ങാടി കമ്മ്യൂനിറ്റി ഹാള്‍ പരിസരത്തുനിന്നും ശുചീകരണ പ്രവൃത്തികള്‍ തുടങ്ങി.
ബസ്സ്റ്റാന്‍ഡ്, ടാക്സി സ്റ്റാന്‍ഡ്, സ്റ്റേഡിയം, ടൗണ്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. എല്ലാ മാസവും ഒരുദിനം ശുചീകരണ പ്രവൃത്തികള്‍ക്കായി മാറ്റി ഗ്രാമപ്രദേശങ്ങളിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും ശുചീകരണ പ്രവൃത്തികളിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കാനുള്ള പദ്ധതികളുമാണ് പഞ്ചായത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് ബീന വിജയന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."