ദല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യയാത്രക്ക് ഉടക്ക്: തരം താണ പ്രതികാരവുമായി കേന്ദ്രം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നവരെ മാത്രമല്ല തങ്ങളെ അനുകൂലിക്കാത്ത സര്‍ക്കാര്‍ ജനങ്ങള്‍ക്കു ഉപകാരം ചെയ്താല്‍ അതിനും അനുവദിക്കില്ലെന്ന് പരസ്യമായി പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍. അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതി ഏറെ അഭിനന്ദിക്കപ്പെട്ട പദ്ധതിയായിരുന്നു.
കഴിഞ്ഞ ജൂണിലാണ് മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹി ജനതക്കും വലിയ അനുഗ്രഹമായ പദ്ധതിക്കാണ് കെജരിവാള്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. എന്നാല്‍ ഏറ്റവും ജനകീയമായ പദ്ധതിക്കാണ് അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍ തരംതാണ പ്രതികാരം ചെയ്യുന്നത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്സഭയിലാണ് മെട്രോയിലെ സ്ത്രീകളുടെ സൗജന്യ യാത്രക്ക് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്.
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 50 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിനും 50 ശതമാനം കേന്ദ്രസര്‍ക്കാറിനുമാണ്. നിലവില്‍ മെട്രോയില്‍ ആര്‍ക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."